കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിലെ ഐസിയു വാര്‍ഡില്‍ പശു, കെട്ടഴിഞ്ഞ് കറങ്ങി നടക്കുന്നു, വൈറലായി ദൃശ്യങ്ങള്‍

Google Oneindia Malayalam News

ഭോപ്പാല്‍: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പശുക്കളോടുള്ള സ്‌നേഹം വളരെ പ്രശസ്തമാണ്. ആ സ്‌നേഹത്തിന് പക്ഷേ പരിധിയുണ്ടെന്നാണ് കരുതിയത്. അതില്ലെന്ന് ഇപ്പോള്‍ മനസ്സിലായി. ആശുപത്രിക്കുള്ളില്‍ വരെ സൈ്വരമായി വിഹരിക്കാന്‍ പശുക്കള്‍ക്ക് ഇവിടെ സാധിക്കും. കേട്ടിട്ട് ചിരി വരുന്നുണ്ടല്ലേ. എന്നാല്‍ ആശുപത്രി അധികൃതരുടെ ശ്രദ്ധയില്ലായ്മാണ് പ്രധാന കാരണം.

മധ്യപ്രദേശിലെ ഒരു ആശുപത്രിയിലെ ഐസിയു വാര്‍ഡിലാണ് പശു എത്തിയത്. ഇതിന്റെ വരവും അവിടെ കാണിച്ച പരാക്രമവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഒരുപാട് പേര്‍ സര്‍ക്കാരിനെയും ആശുപത്രി അധികൃതരെയും വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: twitter

ഉത്തരേന്ത്യയിലെ ആശുപത്രികളില്‍ ഒട്ടും ശുചിത്വവും ശ്രദ്ധയുമില്ലെന്ന് നിരന്തരം ആരോപണങ്ങള്‍ ഉയരാറുണ്ട്. അതിലൊരു സംഭവം കൂടിയായി ഇത് മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ചിരി പൊട്ടിച്ചിരിക്കുകയാണ് ഈ വീഡിയോ. മധ്യപ്രദേശിലെ രാജ്ഗഡിലാണ് സംഭവം നടന്നത്. കയറുപൊട്ടിച്ച് ഓടിയ പശു ആശുപത്രിയിലേക്ക് കയറി വരികയായിരുന്നു. അതും ആശുപത്രിയിലെ ഐസിയു വാര്‍ഡിലേക്കാണ് ഈ പശു എത്തിയത്.

2

ഉച്ചഭക്ഷണത്തിനിടെ 10 ഡോളറിന്റെ ലോട്ടറിയെടുത്തു, കനേഡിയക്കാരന് കിട്ടിയത് 4 കോടി, മഹാഭാഗ്യം!!ഉച്ചഭക്ഷണത്തിനിടെ 10 ഡോളറിന്റെ ലോട്ടറിയെടുത്തു, കനേഡിയക്കാരന് കിട്ടിയത് 4 കോടി, മഹാഭാഗ്യം!!

വളരെയധികം ശ്രദ്ധ ആവശ്യമുള്ള രോഗികളെയാണ് ഐസിയു വാര്‍ഡില്‍ പ്രവേശിപ്പിക്കാറുള്ളത്. ഇവിടേക്കാണ് പശു എത്തിയത്. ഈ ആശുപത്രിയില്‍ സുരക്ഷാ ഗാര്‍ഡില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എങ്ങനെയാണ് ആശുപത്രി വളപ്പിലേക്ക് കയറിയതെന്നും ചോദ്യങ്ങളുയരുന്നുണ്ട്. ഇത് രാജ്ഗഡിലെ ജില്ലാ ആശുപത്രിയാണ്. അതായത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതാണ് ഇത്. അവിടെയാണ് ഇത്രയും കടുത്ത അശ്രദ്ധയുണ്ടായിരിക്കുന്നത്.

3

സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം

അതേസമയം സംസ്ഥാന സര്‍ക്കാരോ ജില്ലാ അധികൃതരോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഈ ആശുപത്രിയില്‍ ഒരു സുരക്ഷാ ഗാര്‍ഡും, മൂന്ന് ജീവനക്കാരും ജോലിക്കായി ഉണ്ടായിരുന്നു. ഇവര്‍ക്കെല്ലാം സംഭവത്തിന് പിന്നാലെ സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുകയാണ്. ജില്ലാ ഹെല്‍ത്ത് ഓഫീസറാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. പശു ആശുപത്രിയില്‍ കറങ്ങി നടക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.

4

സസ്‌പെന്‍ഷനെ നിരവധി പേര്‍ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ മാത്രമല്ല കുറ്റക്കാരെന്നും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. കൃത്യമായ സൗകര്യങ്ങള്‍ ഒരുക്കാത്ത അധികൃതര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. അതേസമയം ഈ പശു ആശുപത്രിയിലാകെ നടക്കുന്നുണ്ട്. അവിടെയുള്ള മെഡിക്കല്‍ വേസ്റ്റുകള്‍ ഇവ മാലിന്യപ്പെട്ടിയില്‍ നിന്ന് കഴിക്കുന്നതും കാണാം. ഇതാണ് സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചത്.

5

ഇതാ ഭൂമിയിലെ സ്വര്‍ഗം, ഒരു ചിത്രശലഭമല്ലേ ആ പോകുന്നത്; കണ്ടെത്താമോ? 5 സെക്കന്‍ഡ് തരാംഇതാ ഭൂമിയിലെ സ്വര്‍ഗം, ഒരു ചിത്രശലഭമല്ലേ ആ പോകുന്നത്; കണ്ടെത്താമോ? 5 സെക്കന്‍ഡ് തരാം

ഈ പശു ഇവിടെയുള്ള ബാരിക്കേഡുകളും ഗാര്‍ഡിനെയും മറികടന്നാണ് ഈ ആശുപത്രിക്കുള്ളികേക് കടന്നത്. അതും ഹാളിലൂടെയാണ് കടന്നത്. ഇതോടെയാണ് ആശുപത്രി സ്റ്റാഫുകള്‍ കണ്ടത്. ആശുപത്രിക്ക് അടുത്തായിട്ടുള്ള കൃഷി ഭൂമിയില്‍ നിന്നാണ് ഈ പശു ആശുപത്രിയിലെത്തിയത്. ഐസിയുവിലേക്ക് ഈ പശുവെത്തിയത് ആരും കണ്ടില്ല. ഇവിടെയുള്ള ഒരാളാണ് അതിന്റെ വീഡിയോ എടുത്തത്. ആശുപത്രിയുടെ സുരക്ഷാ ചുമതലയുള്ള ഏജന്‍സിക്ക് കാരണം കാണിക്കല്‍ നല്‍കിയതായി സീനിയര്‍ ഡോക്ടര്‍ വ്യക്തമാക്കി. വാര്‍ഡ് ബോയ്, സുരക്ഷാ ഗാര്‍ഡ് അടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

English summary
cow wandering in icu ward in madhya pradesh hospital goes viral, netizens slams govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X