Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളിലെ തിരഞ്ഞെടുപ്പ് നയം പാര്‍ട്ടി നയവുമായി യോജിച്ചതല്ല: യെച്ചൂരി

ദില്ലി:പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് തന്ത്രം പാര്‍ട്ടി നയവുമായി യോജിക്കുന്നതല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം കേന്ദ്ര കമ്മറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു യെച്ചൂരി. പാര്‍ട്ടി നയത്തില്‍ നിന്നും വ്യതിചലിച്ചാണ് ബംഗാള്‍ ഘടകം പ്രവര്‍ത്തിച്ചതെന്നും യെച്ചൂരി വ്യക്തമാക്കി.

അവശ്യ വസ്തുക്കളുടെ വിലക്കയറ്റിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വിലക്കയറ്റം തടയണമെന്ന് ആവശ്യപ്പെട്ട് ജുലൈ 11 മുതല്‍ 17 വരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും യെച്ചൂരി കൂട്ടി ചേര്‍ത്തു.

Sitaram Yechury

പശ്ചിമ ബംഗാള്‍ സഖ്യത്തിനെതിരെ കേന്ദ്ര കമ്മറ്റിയില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. ബംഗാള്‍ ഘടകത്തിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്ര കമ്മറ്റിയില്‍ നിന്ന് ജഗ്മതി സാങ്വാന്‍ രാജിവെച്ചിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സെക്രട്ടറി കൂടിയാണ് ജഗ്മതി സാംങ്വാന്‍.

തുടര്‍ന്ന് പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്സ് സിപിഎം ധാരണക്കെതിരെ പ്രതിഷേധിച്ച ജഗ്മതി സാംങ്‌വാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ജഗ്മതിയെ പുറത്താക്കുന്നതായി കാണിച്ച് പോളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ജംഗ്മതി സാംങ്‌വാന്‍ പാര്‍ട്ടിനയത്തില്‍ നിന്ന് വ്യതിചലിച്ചു എന്ന് വ്യക്തമാക്കിയാണ് പോളിറ്റ് ബ്യൂറോ പുറത്താക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+