Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാം മുന്നണിക്ക് കെസിആര്‍, ഒപ്പം സിപിഎം, പിന്തുണയുമായി പിണറായി, കോണ്‍ഗ്രസിനെ ഒഴിവാക്കി യെച്ചൂരി

ദില്ലി: സിപിഎമ്മിന്റെ ദേശീയ നീക്കങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്നു. നിലവില്‍ കേരള ഘടകത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന സിപിഎം പുതിയൊരു നീക്കത്തിനാണ് തുടക്കമിടുന്നത്. തെലങ്കാനയില്‍ കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ മൂന്നാം മുന്നണി തുടങ്ങുകയാണ്. കോണ്‍ഗ്രസും ബിജെപിയും ഇല്ലാത്ത മുന്നണി വീണ്ടും സജീവമാക്കാനാണ് കെസിആര്‍ ഒരുങ്ങുന്നത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് ലണ്ടനിലേക്ക് കടത്തി, നാല് പേരുടെ കൈകളിലാണെന്ന് ബാലചന്ദ്രകുമാര്‍

ദേശീയ തലത്തില്‍ തന്നെ സിപിഎം അപ്രസക്തമാകുന്ന ഘട്ടത്തിലാണ് ഇത്തരമൊരു മുന്നണി ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് നേതൃത്വം നല്‍കുന്നതും അമ്പരപ്പിക്കുന്ന കാഴ്ച്ചയായിരുന്നു. കോണ്‍ഗ്രസുമായി യാതൊരു സഖ്യവുമില്ലെന്ന് സീതാറാം യെച്ചൂരി പ്രഖ്യാപിക്കുകയും ചെയ്തു.

1

2024ല്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രാദേശിക പാര്‍ട്ടികളുടെ മൂന്നാം മുന്നണി ആകുമെന്നാണ് സിപിഎം കരുതുന്നത്. സുപ്രധാനമായ കാര്യം സിപിഎം അടക്കം തെലങ്കാനയിലും കെസിആറിന്റെ മുന്നണിയുടെ ഭാഗമായേക്കാം എന്നതാണ്. കെസിആര്‍ നേരത്തെ തന്നെ മൂന്നാം മുന്നണി വാദം ഉയര്‍ത്തുന്നുണ്ട്. എംകെ സ്റ്റാലിനെയും മമത ബാനര്‍ജിയെയും അടക്കം നേരത്തെ കെസിആര്‍ കണ്ടതാണ്. എന്നാല്‍ അതൊന്നും നടന്നില്ല. ആരും കോണ്‍ഗ്രസില്ലാത്ത ഒരു മുന്നണിക്ക് താല്‍പര്യപ്പെട്ടിരുന്നില്ല. കെസിആര്‍ ഇത്തവണയും അത് പൊടിതട്ടിയെടുത്തിരിക്കുകയാണ്. അതിന് കാരണവുമുണ്ട്. സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ പാര്‍ട്ടികളില്‍ ഉള്ള സ്വാധീനമാണ് ഇതിന് പ്രധാന കാരണം.

2

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം നേതാക്കളുമായും കെസിആര്‍ നടത്തിയ കൂടിക്കാഴ്ച്ച ദക്ഷിണേന്ത്യയില്‍ പല പാര്‍ട്ടികളെയും അമ്പരപ്പിച്ചിരിക്കുകയാണ്. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, മണിക് സര്‍ക്കാര്‍, തുടങ്ങി മുതിര്‍ന്ന സിപിഎം നേതാക്കളും പിണറായിക്കൊപ്പം കെസിആറിനെ കണ്ടിരുന്നു. പിണറായിയുടെ കൈപിടിച്ച് ഇറങ്ങി വരുന്ന കെസിആറിന്റെ ചിത്രവും ഇതിനോടകം വൈറലായിട്ടുണ്ട്. ചന്ദ്രശേഖര്‍ റാവുവിന്റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനില്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി പിണറായി ഉച്ചവിരുന്നിനായി എത്തിയത്. സൗഹൃദ സന്ദര്‍ശനമെന്നാണ് നിലവില്‍ പറഞ്ഞിരുന്നത്.

3

കെസിആറാണ് യോഗത്തില്‍ പ്രാദേശിക പാര്‍ട്ടികളെ അണിനിരത്തിയുള്ള മൂന്നാം മുന്നണി നീക്കം മുന്നോട്ട് വെച്ചത്. ബിജെപി വിരുദ്ധ പോരാട്ടത്തിന് സഖ്യം അനിവാര്യമെന്ന് മുതിര്‍ന്ന സിപിഎം നേതാക്കളും നിലപാടെടുത്തു. സഖ്യസാധ്യതയെ പിണറായി അടക്കമുള്ളവര്‍ പിന്തുണച്ചു. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം അനുസരിച്ച് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമാകാം എന്ന് സിപിഎം പിബി വിലയിരുത്തുന്നു. അതേസമയം യുപിയില്‍ എസ്പിയെ പിന്തുണയ്ക്കാനും തീരുമാനമെടുത്തതായി യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ പ്രാദേശിക സഖ്യങ്ങളാണ് പ്രായോഗികം എന്ന് അദ്ദേഹം പറയുന്നു.

4

അതേസമയം ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് സിപിഎം രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് കേന്ദ്ര കമ്മിറ്റിയില്‍ അംഗീകാരം ലഭിച്ചു. താഴേ തട്ടിലെ ചര്‍ച്ചയ്ക്ക് ശേഷം രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കും. ബിജെപിക്കെതിരായ തിരഞ്ഞെടുപ്പുകളിലെ തന്ത്രം സംസ്ഥാന തലങ്ങളില്‍ തീരുമാനിക്കും. ഇടത് ബദല്‍ വളര്‍ത്തി കൊണ്ടുവരണമെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനമായത്. ദേശീയ തലത്തില്‍ ഒരു മുന്നണി ഉണ്ടാവില്ല. ബംഗാള്‍ മാതൃകയിലുള്ള സഖ്യം ഇനി വേണോ എന്ന കാര്യത്തില്‍ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കും. ബിജെപി തന്നെയാണ് മുഖ്യ ശത്രുവെന്ന കാര്യത്തില്‍ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഏകാഭിപ്രായമായിരുന്നു. ബിജെപിക്കെതിരെ എല്ലാ മതനിരപേക്ഷ കക്ഷികളെയും ഒന്നിപ്പിക്കും. കോണ്‍ഗ്രസിനെ ഇതില്‍ നിന്ന് മാറ്റി നിര്‍ത്തില്ലെന്നും കേന്ദ്ര കമ്മിറ്റി തീരുമാനമെടുത്തു.

5

സിപിഎം-കെസിആര്‍ സഖ്യം മുന്നില്‍ കാണുന്ന മൂന്നാം മുന്നണി പക്ഷേ നടപ്പാക്കുക വലിയ ബുദ്ധിമുട്ടാവും. ഡിഎംകെ, ആര്‍ജെഡി, ശിവസേന, എന്‍സിപി എന്നിങ്ങനെ പ്രമുഖരൊന്നും ആ സഖ്യത്തിലേക്ക് വരില്ല. എസ്പി ഒരു പക്ഷേ വന്നേക്കും. പക്ഷേ മമത ബാനര്‍ജിയുമായി സഹകരിക്കാന്‍ സിപിഎമ്മിന് ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് മമതയും മുന്നണിയിലുണ്ടാവില്ല. അതുകൊണ്ട് തന്നെ ഇതിന് ഭാവിയില്ല. കോണ്‍ഗ്രസിന് ഇരുപത് ശതമാനം വോട്ടുണ്ട്. അവരില്ലാതെ ഒരു മുന്നണിയും സാധ്യമല്ല. നിലവില്‍ കോണ്‍ഗ്രസിനൊപ്പമാണ് ഈ മുന്നണികള്‍. സിപിഎമ്മിന്റെ ശക്തമായ കോട്ടയില്‍ പോലും ഒരു സീറ്റാണ് പാര്‍ട്ടിക്ക് നേടാനായത്. ഇതും അവര്‍ക്ക് ദേശീയ തലത്തില്‍ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ്. കേരളത്തില്‍ കോണ്‍ഗ്രസ് 19 സീറ്റുകള്‍ തൂത്തുവാരിയതും അവര്‍ക്ക് ദക്ഷിണേന്ത്യയില്‍ തന്നെ കരുത്ത് നേടിക്കൊടുക്കുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+