Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലപാട് മാറ്റി സിപിഎം, കോണ്‍ഗ്രസുമായി ദേശീയ സഖ്യമാവാം, മമതയോട് നിര്‍ദേശം ഇങ്ങനെ

ദില്ലി: കോണ്‍ഗ്രസിനോടുള്ള നയസമീപനത്തില്‍ നിലപാട് മാറ്റി സിപിഎം. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍സഹകരിക്കാമെന്നാണ് സിപിഎം ഇപ്പോള്‍ പറയുന്നത്. നിര്‍ണായക നയ വ്യതിയാനമാണ് സിപിഎം നടത്തിയിരിക്കുന്നത്. ബിജെപി വിരുദ്ധ രാഷ്ട്രീയ ചേരിയില്‍ കോണ്‍ഗ്രസിനെയും ഉള്‍പ്പെടുത്തണമെന്നാണ് സിപിഎം നിര്‍ദേശം. സിപിഎം പാര്‍ട്ടി ദേശീയ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയുടെ മുഖപ്രസംഗത്തില്‍ സിപിഎം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് അടക്കം ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്നാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും നേരിടുന്നുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍.

1

ഫെഡറിലസവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും പീപ്പിള്‍സ് ഡെമോക്രസി പറയുന്നു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ആണ് വിവധ മുഖ്യമന്ത്രിമാരുടെ കൂട്ടായ്മയുണ്ടാക്കി കേന്ദ്ര സര്‍ക്കാരിനെതിരായ നീക്കത്തിന് ശ്രമം നടത്തുന്നത്. മമത ബാനര്‍ജിയും ഇതേ പ്ലാനോടെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കെസിആര്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സിപിഎം പൂര്‍ണ പിന്തുണ കെസിആറിന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ധവ് താക്കറെ കെസിആറിനെ മുംബൈയിലേക്ക് ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചിട്ടുണ്ട്. ഞായറാഴ്ച്ചയാണ് ഈ കൂടിക്കാഴ്ച്ച. മമത ബാനര്‍ജിയും പ്രതിപക്ഷ നേതാക്കളെ ഒരുവശത്ത് കാണുന്നുണ്ട്.

കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള മമതയുടെ നീക്കത്തിനെതിരെയും സിപിഎം രംഗത്ത് വന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളുടെ ഇരയാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍. ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കോണ്‍ഗ്രസിനെയും വിളിക്കണമെന്നാണ് സിപിഎം ആവശ്യം. യോഗം രാഷ്ട്രീയ സഖ്യത്തിന് വേദിയാക്കരുതെന്നും സിപിഎം ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപീകരിക്കാനാണ് മമതയുടെ പ്ലാന്‍. കോണ്‍ഗ്രസ് ഒരു സംസ്ഥാനത്തും പ്രാദേശിക പാര്‍ട്ടികളുമായി ചേരാത്തവരാണെന്നും, അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാമെന്നും മമത പറഞ്ഞിരുന്നു. ബംഗാള്‍ തിരഞ്ഞെടുപ്പിന് ശേഷം മമതയുടെ ദേശീയ പ്ലാന്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുന്നുവെന്നാണ് പരാതി.

മമതയും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നത നിലവില്‍ രൂക്ഷമാണ്. ഗോവയില്‍ ടിഎംസിയുമായി സഖ്യത്തിന് പോലും കോണ്‍ഗ്രസ് തയ്യാറായില്ല. മമതയെ കാണാന്‍ പോലും സോണിയാ ഗാന്ധി തയ്യാറായിരുന്നില്ല. പ്രാദേശിക പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള നീക്കം തുടങ്ങിയെന്നായിരുന്നു മമത പറഞ്ഞത്. അഖിലേഷ് യാദവും തേജസ്വി യാദവും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. അടുത്തിടെ നടന്ന ബംഗാളിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും തൃണമൂല്‍ 60 ശതമാനം വോട്ട് നേടിയിരുന്നു. ഇതെല്ലാം മമതയുടെ കരുത്ത് വര്‍ധിപ്പിച്ചിരിക്കുകയാണ്. അഖിലേഷ് യാദവിനായി പ്രചാരണത്തിനിറങ്ങിയും മമത ചെയ്തു. യുപി എസ്പി പിടിച്ചാല്‍ പ്രതിപക്ഷ നീക്കത്തിന് വേഗം വെക്കും. അത് കോണ്‍ഗ്രസിനാവും തിരിച്ചടിയാവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+