മുസാഫര്‍നഗറില്‍ സിപിഎമ്മിന്റെ ഏക്താനഗര്‍
മുസാഫര്‍ നഗര്‍: കലാപബാധിതമായിരുന്ന മുസാഫര്‍ നഗറില്‍ സിപിഎമ്മിന്റെ പുനരധിവാസ പ്രവര്‍ത്തനം. മതത്തിന്റെ പേര് പറഞ്ഞ് ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയ മുസാഫര്‍നഗറില്‍ മതസൗഹാര്‍ദ്ദത്തിന്റെ ഏക്താനഗര്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ തുറന്നു.
54 വീടുകള്‍ അടങ്ങുന്ന ഒരു ജനവാസ കേന്ദ്രമാണ് മുസാഫര്‍നഗറിലെ ഇരകള്‍ക്കായി സിപിഎം ഒരുക്കിക്കൊടുത്തത്. കലാപത്തില്‍ അയ്യാരത്തിലധികം പേര്‍ക്ക് വീട് നഷ്ടപ്പെട്ടിരുന്നു. സിപിഎം പ്രവര്‍ത്തകരും മുസാഫര്‍നഗര്‍ കലാപത്തിന്റെ ഇരകളും വീട് നിര്‍മാണത്തിന്‍റെ കായികാധ്വാനം ഒരുപോലെ പങ്കിട്ടു. പണം സിപിഎം സമാഹരിച്ചു.

സിപിഎം പോളിറ്റ് ബ്യൂറോഅംഗം എംഎ ബേബിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എംബി രാജേഷ് എംപിയും ചേര്‍ന്നാണ് ഏക്താനഗറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
മുസാഫര്‍ കലാപത്തിന്റെ ഇരകള്‍ ഏറെ നാളുകളായി ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു താമസം. കൊടിയ തണുപ്പില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ഇവര്‍ ദുരിത ജീവിതം നയിക്കുകയായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ മാത്രമായിരുന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈ ദുരിതാശ്വാസ ക്യമ്പുകളിലേക്ക് തിരിഞ്ഞുനോക്കിയത്.
അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവരില്‍ നിന്ന് ഗുണഭോക്താക്കളെ സിപിഎം തന്നെയാണ് തിരഞ്ഞെടുത്തത്. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായ സുഭാഷിണി അലിയുടെ നേതൃത്വത്തില്‍ ആയിരുന്നു പുനരധിവാസ സമിതി.












Click it and Unblock the Notifications