കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുര്‍ റസാഖ് മൊല്ലയെ സിപിഎം പുറത്താക്കി

  • By Aswathi
Google Oneindia Malayalam News

കൊല്‍ക്കത്ത: ഒടുവില്‍ വിമത എം എല്‍ എ അബ്ദുര്‍ റസാഖ് മൊല്ലയെ സി പി എം പുറത്താക്കി. മാസങ്ങളായി മൊല്ലെ നടത്തുന്ന പരസ്യപ്രസ്താവകള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുന്ന സാഹചര്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് പുറത്താക്കല്‍ നടപടി.

കഴിഞ്ഞ ആഴ്ച പാര്‍ട്ടിയെ വെല്ലുവിളിച്ച് സോഷ്യല്‍ ജസ്റ്റിസ് ഫോറം എന്ന പേരില്‍ മൊല്ലെ ഒരു പുതിയ സംഘട രൂപീകരിച്ചിരുന്നു. ജനാധിപത്യ വിരുദ്ധമായാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും സവര്‍ണരായ ചിലര്‍ സ്ഥാനമാനങ്ങള്‍ കുത്തകയാക്കി വെച്ചിരിക്കുകയാണെന്നും പുതിയ സംഘടന രൂപീകരണത്തിനു ശേഷം മൊല്ല ആരോപിക്കുകയുണ്ടായി.

 Abdur Rezzak Mollah

34 വര്‍ഷത്തെ ഇടതുഭരണംകൊണ്ട് ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും മറ്റുപിന്നാക്ക വിഭാഗക്കാര്‍ക്കും ഒരു പുരോഗതിയുമുണ്ടായില്ലെന്നും ദളിതര്‍ക്കും മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

പാര്‍ട്ടി സംഘടിപ്പിച്ച ആദ്യ കണ്‍വെന്‍ഷനില്‍ തന്നെ ഒട്ടേറെ മതന്യൂനപക്ഷ നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തു. കൂടാതെ വിമത നേതാവായ ലക്ഷ്മണ്‍ സേത്തിനെയും താന്‍ രൂപം നല്‍കിയ സംഘടനയിലെത്തിക്കാന്‍ മൊല്ലയ്ക്ക് സാധിച്ചു.

മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെയും വ്യവസായ മന്ത്രി നിരുപം സെന്നിനെയും ധനമന്ത്രി അഷിംദാസ് ഗുപ്തയെയുമടക്കം പാര്‍ട്ടിയുടെ മുന്‍നിര നേതാക്കള്‍ പരാജയപ്പെട്ടപ്പോഴും നിയമസഭാ തിരഞ്ഞെടുപ്പില്‍ മൊല്ല വന്‍ഭൂരിപക്ഷത്തിന് ജയിച്ചിരുന്നു. 1972 മുതല്‍ തുടര്‍ച്ചയായി അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭട്ടാചാര്യയുടെ കടുത്ത വിമര്‍ശകന്‍ എന്ന നിലയിലാണ് മൊല്ല പ്രശസ്തനായത്‌

English summary
Veteran CPM leader and former West Bengal land and land reforms minister Abdur Rezzak Mollah, who has repeatedly slammed the party in public, was expelled from the party Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X