കോയമ്പത്തൂര്‍ സീറ്റ് തരില്ല, സിപിഎം-ഡിഎംകെ ബന്ധത്തില്‍ ഉലച്ചില്‍; കമല്‍ഹാസന് മുന്‍തൂക്കം
ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം സംബന്ധിച്ച് തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ തര്‍ക്കം. കോയമ്പത്തൂര്‍ സീറ്റ് സിപിഎമ്മിന് നല്‍കാന്‍ കഴിയില്ലെന്നാണ് ഡിഎംകെയുടെ നിലപാട്. കോയമ്പത്തൂര്‍ കമല്‍ഹാസന് നല്‍കാനാണ് ഡിഎംകെ താല്‍പ്പര്യപ്പെടുന്നത്. അതേസമയം സിറ്റിംഗ് സീറ്റ് എന്തുവന്നാലും വിട്ടുകൊടുക്കില്ലെന്നാണ് സിപിഎം നിലപാട്.
തങ്ങള്‍ക്ക് തന്നെ ഈ സീറ്റ് വേണമെന്ന വാശിയിലാണ് സിപിഎം. ഞായറാഴ്ച്ച ഈ വിഷയത്തില്‍ രണ്ടാമതും ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ തീരുമാനമായിട്ടില്ല. കോയമ്പത്തൂരിന് പകരം മറ്റൊരു സീറ്റ് നല്‍കാമെന്നാണ് ഡിഎംകെ സിപിഎമ്മിനെ അറിയിച്ചത്. എന്നാല്‍ സിപിഎം ഈ ഓഫര്‍ തള്ളി. ചര്‍ച്ചകള്‍ തുടരുമെന്നാണ് സിപിഎം നേതാക്കള്‍ അറിയിച്ചത്.

നേരത്തെ രണ്ട് സഖ്യകക്ഷികള്‍ക്ക് സീറ്റ് അനുവദിച്ചിരുന്നു ഡിഎംകെ. ആഴ്ച്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന് രാമനാഥപുരം സീറ്റാണ് ഡിഎംകെ നല്‍കിയത്. നാമക്കല്‍മണ്ഡലം കൊങ്കുനാട് മക്കള്‍ ദേശീയ കച്ചിക്കും നല്‍കാന്‍ തീരുമാനിച്ചു.
അതേസമയം ഡിഎംകെ വന്‍ ഓഫര്‍ തന്നെ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് നല്‍കിയിട്ടുണ്ട്.ഒന്നുകില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക അല്ലെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം രാജ്യസഭാ സീറ്റ് നല്‍കാമെന്ന ഓഫറാണ് ഡിഎംകെ നല്‍കിയത്. കമല്‍ഹാസന്‍ സംസ്ഥാനത്താകെ ശക്തമായ പ്രചാരണത്തിന് ഇറങ്ങണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിഎംകെ നേരത്തെ തന്നെ മക്കള്‍ നീതി മയ്യവുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സഖ്യത്തില്‍ വിസികെ, കോണ്‍ഗ്രസ് എന്നിവരാണ് ഇടതുപാര്‍ട്ടികളെ കൂടാതെ വേറെയുള്ളവര്‍. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കമല്‍ഹാസന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ഡിഎംകെയ്ക്ക് താല്‍പര്യമുണ്ടായിരുന്നു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം എംഎന്‍എം ഇവിടെ കൂടുതല്‍ വോട്ട് നേടിയിരുന്നു. അതാണ് സീറ്റ് ആവശ്യപ്പെടാനുള്ള കാരണം. എംഎന്‍എം അവരുടെ കോട്ടയായിട്ടാണ് കോയമ്പത്തൂരിനെ കാണുന്നത്. ഡിഎംകെ ആണെങ്കില്‍ ഈ സീറ്റ് നല്‍കാന്‍ തയ്യാറുമാണ്.
അതേസമയം തമിഴ്‌നാട്ടില്‍ സിപിഎം അവരുടെ പാര്‍ട്ടിയുടെ അടിത്തറ വരെ ശക്തമായി നില്‍ക്കുന്ന മണ്ഡലമാണ് കോയമ്പത്തൂര്‍. അത് നഷ്ടപ്പെടുത്താന്‍ അതുകൊണ്ട് സിപിഎമ്മിനും താല്‍പര്യമില്ലാത്തതും അതുകൊണ്ടാണ്. കോയമ്പത്തൂരില്‍ 1.44 ലക്ഷം വോട്ടുകളാണ് കമല്‍ഹാസന്‍ സ്വന്തമാക്കിയത്.
ദക്ഷിണ ചെന്നൈയില്‍ 1.35 ലക്ഷം വോട്ടുകളും കമല്‍ നേടിയിരുന്നു. എന്നാല്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കമലിനോ പാര്‍ട്ടിക്കോ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരപുന്നില്ല. ഡിഎംകെയിലൂടെ തന്റെ പാര്‍ട്ടിയുടെ സാധ്യതകള്‍ സജീവമാക്കാന്‍ കമല്‍ഹാസന്‍ നീക്കം.












Click it and Unblock the Notifications