Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊഴിഞ്ഞുപോക്ക് തുടരുന്നു; മുന്‍ കോണ്‍ഗ്രസ് വക്താവും ബിജെപിയിലേക്ക്, മോദിക്ക് പ്രശംസ

ദില്ലി: സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണര്‍ ജനറലായിരുന്ന സി രാജാഗോപാലാചാരിയുടെ കൊച്ചുമകനും മുന്‍ കോണ്‍ഗ്രസ് വക്താവുമായിരുന്ന സി ആര്‍ കേശവന്‍ ബി ജെ പിയില്‍ ചേര്‍ന്നു. മാസങ്ങള്‍ക്ക് മുമ്പായിരുന്നു സി ആര്‍ കേശവന്‍ കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് സി ആര്‍ കേശവന്‍ അന്ന് പാര്‍ട്ടി വിട്ടത്. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ പ്രമുഖ നേതാക്കളുടെ ബി ജെ പി പ്രവേശനം കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്.

ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ബി ജെ പിയിലേക്ക് എന്നെ ഉള്‍പ്പെടുത്തിയതിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നെന്ന് സി ആര്‍ കേശവന്‍ പറഞ്ഞു. നമ്മുടെ പ്രധാനമന്ത്രി തമിഴ്നാട് സന്ദര്‍ശിക്കാന്‍ പോകുന്ന ദിവസം തന്നെ പാര്‍ട്ടിയില്‍ അംഗത്വം ലഭിച്ചത് വലിയ കാര്യമാണെന്നും അദ്ദേഹം പറയുന്നു.

കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് തന്നെ സി ആര്‍ കേശവന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ജനകേന്ദ്രീകൃത നയങ്ങളും അഴിമതി രഹിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഭരണത്തിലൂടെ ഇന്ത്യയില്‍ 'ടെക്‌റ്റോണിക്' പരിവര്‍ത്തനത്തിന് തുടക്കമിട്ടന്നെ് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം പ്രധാനമന്ത്രിയെ പ്രശംസിച്ചത്.

cr kesavan

കൊവിഡ് സമയത്ത് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയും സി ആര്‍ കേശവന്‍ അഭിനന്ദിച്ചു. ഇന്ത്യയുടെ പ്രവര്‍ത്തനം ആഗോളതലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി വികെ സിംഗിന്റെയും ബി ജെ പി വക്താവ് അനില്‍ ബലൂനിയുടെയും സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്.

അതേസമയം, ഫെബ്രുവരിയിലാണ് അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടത്. നേതാക്കളെയും പാര്‍ട്ടിയെയും കുറ്റപ്പെടുത്തുക്കൊണ്ടാണ് അദ്ദേഹം കരാജിവച്ചത്. രണ്ടു പതിറ്റാണ്ടിലേറെയായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച മൂല്യങ്ങളുടെ അവശിഷ്ടങ്ങളൊന്നും ഇപ്പോള്‍ കാണാനില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

പാര്‍ട്ടിക്ക് വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ എന്നെ പ്രേരിപ്പിച്ച മൂല്യങ്ങളുടെ ഒരു അവശിഷ്ടവും ഇപ്പോള്‍ പാര്‍ട്ടിയില്‍ കാണാനില്ല. ഇക്കാര്യം പറയുന്നതില്‍ എനിക്ക് ശരിക്കും സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടുത്തിടെ ദേശീയ തലത്തിലുള്ള ഒരു സംഘടനാപരമായ ഉത്തരവാദിത്തം ഞാന്‍ നിരസിക്കുകയും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തതെന്ന് കേശവന്‍ രാജിക്കത്തില്‍ പറഞ്ഞു. എനിക്ക് പുതിയ വഴി കണ്ടെത്താനുള്ള സമയമാണിതെന്നും അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞിരുന്നു.

രാജിവയ്ക്കുന്ന സമയത്ത് ബി ജെ പിയിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച് സി ആര്‍ കേശവന്‍ വ്യക്തമാക്കിയിരുന്നില്ല. തമിഴ്നാട് കോണ്‍ഗ്രസിലെ പ്രമുഖ നേതാവായിരുന്നു സി ആര്‍ കേശവന്‍. തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി ചാരിറ്റബിള്‍ ട്രെസ്റ്റ് അംഗം , പെരുമ്പത്തൂരിലെ രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലെപ്പ്മെന്റ് ഉപാധ്യക്ഷന്‍, പ്രസാര്‍ ഭാരതി ബോര്‍ഡ് അഗം, യൂത്ത് കോണ്‍ഗ്രസ് ദേശീയ കൗണ്‍സില്‍ അഗം എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+