കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വന്നപ്പോള്‍ ദളിതര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കൂടി? മറിച്ചെന്ന് ബിജെപി

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് ദളിതര്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങളില്‍ വന്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനെ പ്രതിരോധിച്ചുകൊണ്ട് ബിജെപി നേതൃത്വം ഇതിനകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു.

ഹരിയാനയില്‍ ദളിത് കുട്ടികള്‍ ചുട്ടുകൊല്ലപ്പെട്ട സാഹചര്യത്തിലാണ് ദളിതര്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങളുടെ കണക്കെടുപ്പുമായി ദേശീയ മാധ്യമങ്ങള്‍ രംഗത്ത് വന്നത്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം ഇത്തരം ആക്രമണങ്ങളില്‍ 19 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Dalit Attack

ദളിതര്‍ക്ക് നേരെ ഏറ്റവും അധികം ആക്രമണങ്ങള്‍ നടക്കുന്നത് ഹരിയാനയില്‍ തന്നെയാണ്. 2014 ല്‍ രാജ്യത്താകമാനം 744 ദളിതര്‍ കൊല്ലപ്പെട്ടപ്പോള്‍ അതില്‍ 21 പേരും ഹരിയാനയില്‍ നിന്നായിരുന്നു.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ചാണ് വാര്‍ത്ത. 2011 ലും 2012 ലും ദളിതര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ 33,655 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2103 ല്‍ ഇത് 39,408 കേസുകളായി. എന്നാല്‍ 2014 ല്‍ ഇത് 47,064 കേസുകളായി ഉയര്‍ന്നു. 19 ശതമാനത്തിന്റെ വര്‍ദ്ധന!

ദളിത് സ്ത്രീകള്‍ക്ക് നേര്‍ക്കുളള അതിക്രമങ്ങളിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 2012 ല്‍ 1,576 ദളിത് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. 2013 ല്‍ ഇത് 2,073 ആയി. 2014 ആയപ്പോള്‍ അത് 2,233 കേസുകളായി ഉയര്‍ന്നു.

എന്നാല്‍ ബിജെപി ഈ കണക്കുകളെ പ്രതിരോധിയ്ക്കാന്‍ ശക്തമായി രംഗത്തുണ്ട്. പക്ഷേ ഒരു കാര്യത്തില്‍ മാത്രമേ അവര്‍ക്ക് തെറ്റ് പറ്റിയിട്ടുള്ളു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തെ കണക്കുകള്‍ മാത്രമാണ് അവര്‍ എടുത്തുകാണിയ്ക്കുന്നത്. കേന്ദ്രത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തിയതിന് ശേഷം ഉള്ള കണക്കുകള്‍ ഒഴിവാക്കിയാണ് അവരുടെ പ്രചാരണം.

English summary
New statistics show that crimes against dalits, or Scheduled Castes (SCs), rose 19 percent last year, on top of a 17 percent increase in 2013.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X