വിനോദ് ദുവയ്‌ക്കെതിരായ കേസ് റദ്ദാക്കി: പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനം രാജ്യദ്രോഹമാവില്ല
ദില്ലി: മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്‌ക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കി സുപ്രീംകോടതി. ദില്ലി കലാപത്തെക്കുറിച്ചുള്ള യൂട്യൂബ് പരിപാടിയിൽ വിനോദ് ദുവ നടത്തിയ പരാമർശങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസാണ് റദ്ദാക്കിയത്. ദുവ നടത്തിയ ഒരു പരാമര്‍ശത്തിനെതിരായി ഒരു ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹിമാചല്‍ പ്രദേശിലായിരുന്നു രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയ്തത്. 'പ്രധാനമന്ത്രി മൃതദേഹങ്ങളും ഭീകരാക്രമണങ്ങളും തെരഞ്ഞെടുപ്പ് ജയിക്കാൻ ഉപയോഗിക്കുന്നു' എന്നതായിരുന്നു വിവാദ പരാമര്‍ശം.
എന്നാല്‍ പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനം രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന സുപ്രധനായമായ നിരീക്ഷണം നടത്തിക്കൊണ്ട് ദുവയ്ക്ക് എതിരായ രാജ്യദ്രേഹക്കേസ് സുപ്രീംകോടതി റദ്ദ് ചെയ്യുകയായിരുന്നു. മാധ്യമപ്രവർത്തകർക്ക് രാജ്യദ്രോഹ കേസിൽ നിന്ന് സംരക്ഷണം വേണം. സുപ്രീംകോടതിയുടെ കേദാർ സിംഗ് കേസിലെ വിധിപ്രകാരമുള്ള സംരക്ഷണം നല്കണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് യുയു ലളിത്, വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.

നേരത്തെ വിനോദ് ദുവയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി കേസിൽ വാദം കേട്ടിരുന്നു. എന്താണ് രാജ്യദ്രേഹം എന്നതും കോടതി വ്യക്തമാക്കി. പൊതുക്രമം ഇല്ലാതാക്കുന്നതോ അക്രമത്തിന് പ്രേരണ നല്കുന്നതോ ക്രമസമാധാനം തകർക്കുന്നതോ ആയ നീക്കങ്ങൾ മാത്രമേ രാജ്യദ്രോഹത്തിന്‍റെ കീഴില്‍ വരികയുള്ളുവെന്നാണ് കേദാര്‍ സിംഗ് കേസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ വിധിയുടെ സംരക്ഷണം എല്ലാവര്‍ക്കും നല്‍കേണ്ടതുണ്ട്. സര്‍ക്കാരുകളെ വിമര്‍ശിക്കുന്നു എന്നത് കൊണ്ട് മാത്രം രാജ്യദ്രോഹമാവില്ലെന്ന് കേദാര്‍ സിംഗ് കേസില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
ആരാധകര്‍ കാത്തിരുന്ന ഫോട്ടോഷൂട്ട് എത്തി, കൃതി സാനോനിന്റെ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications