മോദിയുടെ നാട്ടില്‍നിന്നും നിരോധിച്ച ഒരു കോടി രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തു; നാലുപേര്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച 1,000, 500 രൂപ നോട്ടുകളുമായി ഗുജറാത്തില്‍ നാലുപേര്‍ പിടിയിലായി. ഒരു കോടി രൂപ വിലമതിക്കുന്ന നോട്ടുകളാണ് പോലീസ് പിടികൂടിയത്. സൂറത്തിലെ ശീതല്‍ ചൗക്ക് ഏരിയയില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. പ്രത്യേക പോലീസ് സംഘം വാഹന പരിശോധന നടത്തവെ എസ്‌യുവിയിലെത്തിയ പ്രതികളെ പിടികൂടുകയായിരുന്നു.

വാഹനത്തില്‍ നിന്നും 11,322 നോട്ടുകള്‍ പിടികൂടിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രാജസ്ഥാന്‍ സ്വദേശിയായ ചതൗര്‍ സിങ് സോധ, ഭവനഗര്‍ സ്വദേശി ഗംഗാഗ്നി, സൂറത്ത് സ്വദേശികളായ ഹിമാംശു മേഗ്ധാനി, വിരല്‍ രണ്‍പരിയ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.

note

പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തു. നോട്ടിന്റെ സോഴ്‌സിനെക്കുറിച്ച് ഇവര്‍ വെളിപ്പെടുത്തിയില്ല. കഴിഞ്ഞദിവസം രാജ്‌കോട്ട് പോലീസും ഒരു കോടി രൂപയുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും 40 കോടി രൂപയും അടുത്തിടെ സമാന രീതിയില്‍ പിടികൂടിയിരുന്നു. ബിജെപി പ്രാദേശിക നേതാവും ബിസിനസുകാരനുമായ ആളുടെ കൈയ്യില്‍നിന്നുമാണ് ഇത്രയും തുക കണ്ടെടുത്തത്. കള്ളപ്പണക്കാരുടെ നോട്ടുകള്‍ മാറി നല്‍കുന്നയാളാണ് പിടിയിലായതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

English summary
Rs 1 crore in demonetised notes seized in Gujarat, four arrested
Please Wait while comments are loading...