ശശികലയുടെ പാര്‍ട്ടി വോട്ടിന് ഒഴുക്കിയത് കോടികള്‍..!! ആര്‍കെ നഗറില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയേക്കും !
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന ആര്‍കെ നഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍. ആര്‍കെ നഗറില്‍ മത്സരിക്കുന്ന ശശികല വിഭാഗം സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന് വേണ്ടി കോടികളാണ് ശശികലയുടെ പാര്‍ട്ടിയായ എഐഎഡിഎംകെ( അമ്മ) ഒഴുക്കിയതെന്ന് ഇന്‍കം ടാക്സ് വിഭാഗം കണ്ടെത്തിക്കഴിഞ്ഞു.

അടുത്ത ആഴ്ചയാണ് ആര്‍കെ നഗറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ശശികല വിഭാഗം ആര്‍കെ നഗറിലെ വോട്ടര്‍മാരെ പണം കൊടുത്തും മറ്റു ഉപഹാരങ്ങള്‍ നല്‍കിയും സ്വാധീനിക്കുന്നതായി നേരത്തെ തന്നെ പനീര്‍ശെല്‍വം വിഭാഗം ആരോപിച്ചിരുന്നു.

തമിഴ്നാട്ടിലെ മുപ്പത്തിയഞ്ചോളം ഇടങ്ങളില്‍ ഇന്‍കം ടാക്സ് വിഭാഗം നടത്തിയ പരിശോധനയില്‍ ശശികലയുടെ പാര്‍ട്ടി വോട്ടിന് കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ട നിരവധി രേകകള്‍ പിടിച്ചെടുത്തിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

89 കോടിയോലം രൂപ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശശികല വിഭാഗം ചിലവഴിച്ചുവെന്നാണ് ഇന്‍കം ടാക്സ് വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. തമിഴ്നാട് ആരോഗ്യമന്ത്രി സി വിബയഭാസ്കറുടെ വീട്ടില്‍ അടക്കം നടത്തിയ റെയ്ഡിലാണ് രേഖകള്‍ പിടിച്ചെടുത്തത്.

ആര്‍കെ നഗറിലെ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള കൃത്യമായ പദ്ധതി ശശികല വിഭാഗം തയ്യാറാക്കിയിട്ടുണ്ടെന്നത് തെളിയിക്കുന്ന രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. അത് പ്രകാരം ആര്‍കെ നഗര്‍ മണ്ഡലത്തെ 256 വിഭാഗമായി തരംതിരിച്ചിട്ടുണ്ട്.

മണ്ഡലത്തിലെ 2.6 ലക്ഷം വോട്ടര്‍മാരില്‍ എണ്‍പത്തിയഞ്ച് ശതമാനം പേരെയും പണം നല്കി സ്വാധീനിക്കാനുള്ള ബൃഹത്ത് പദ്ധതിയാണ് ശശികലയുടെ പാര്‍ട്ടി തയ്യാറാക്കിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ആകെ 89.65 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

മണ്ഡലത്തിലെ ഒരു വോട്ടര്‍ക്ക് നാലായിരം രൂപ വീതമാണ് നല്കാന് ഉദ്ദേശിച്ചിരുന്നത്. ശശികല വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്കാണ് പണം വിതരണത്തിന്റെ ചുമതല. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, വനംവകുപ്പ് മന്ത്രി ദിണ്ടിഗല്‍ ശ്രീനിവാസന്, ധനകാര്യ വകുപ്പ് മന്ത്രി ജയകുമാര്‍ എന്നിവരായിരുന്നു പ്രധാന ചുമതലക്കാര്‍.

ഓരോ വോട്ടര്‍മാരിലും പണം എത്തിയെന്ന് ഉറപ്പാക്കേണ്ട ചുമതലയായിരുന്നു ഈ മുതിര്‍ന്ന നേതാക്കള്‍ക്ക് ഉണ്ടായിരുന്നത്. 33, 000 വോട്ടര്‍മാര്‍ക്ക് 13.27 കോടി രൂപ വിതരണം ചെയ്യുക എന്നതായിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ടാര്‍ജറ്റ്.

പരിശോധനയിലെ കണ്ടെത്തലുകള്‍ ആദായ നികുതി വകുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു കഴിഞ്ഞു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കാനും സാധ്യതയുണ്ട്. ഇക്കാര്യത്തല്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കും.

ആദായനികുതി വകുപ്പിന്റെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ പ്രകാരം ശശികലയുടെ പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ നിരീക്ഷണത്തിലാണ്. ആരോഗ്യമന്ത്രി അടക്കമുള്ളവരുടെ വീട്ടിലെ റെയ്ഡിന് ശേഷം പാര്‍ട്ടിയിലെ എംഎല്‍എമാരും മന്ത്രിമാരും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.

ആദായ നികുതി വകുപ്പ് പരിശോധനകള്‍ തുടരുമെന്നാണ് വിവരം. എന്നാല്‍ ശശികല വിഭാഗം ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു. ഇത്തരം വ്യാജ ആരോപണങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്ന് അമ്മ ജയലളിത തങ്ങളെ പഠിപ്പിച്ച് തന്നിട്ടുണ്ടെന്ന് ശശികല പക്ഷം പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications