ജവാന്മാര്‍ക്ക് ക്ഷമ നശിച്ചാല്‍ യുവാക്കള്‍ കൊല്ലപ്പെടും; അക്രമികള്‍ക്കെതിരെ ഡിജിപി,വീഡിയോയില്‍ നടപടി!

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പിനിടെ സിആര്‍പിഎഫ് ജവാനെ കശ്മീരി യുവാക്കള്‍ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി ജമ്മു കശ്മീര്‍ ഡിജിപി. ജവാന്മാര്‍ക്ക് ക്ഷമ നശിച്ചാല്‍ കശ്മീരി യുവാക്കള്‍ കൊല്ലപ്പെടുമെന്നായിരുന്നു ഡിജിപിയുടെ പ്രസ്താവന. സൈനികനെ ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നായിരുന്നു ഡിജിപി എസ്പി വേദിന്റെ പ്രതികരണം. ജവാനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന സ്ഥിരീകരണവും പുറത്തുവന്നിരുന്നു.

ശ്രീനഗര്‍ ലോക് സഭാ തിരഞ്ഞെടുപ്പിനിടെ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനെത്തിയ പ്രതിഷേധക്കാരാണ് ജവാനെ മര്‍ദ്ദിച്ചത്. സൈന്യം ആയുധങ്ങളുമായി തിരിച്ചടിയ്ക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കുന്നു. സംഭവത്തില്‍ വ്യാഴാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ ഒമ്പതിനായിരുന്നു സംഭവം. സംഭവം നിയമാനുസൃതമായി കൈകാര്യം ചെയ്യുമെന്ന് ഡിജിപി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

kashmir-protest4

ഏപ്രില്‍ ഒമ്പതിന് ചഡൂരയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്കെത്തിയ ജവാനാണ് ജനക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായത്. സുരക്ഷാ സേനയ്‌ക്കെതിരെ കല്ലെറിഞ്ഞ യുവാവിന്റെ തലയ്ക്ക് വെടിയുതിര്‍ത്ത സംഭവത്തിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വീഡിയോ പുറത്തുവന്ന സാഹചര്യത്തിലാണ് പൊലീസ് നീക്കം. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Jammu and Kashmir Director General of Police S P Vaid on Friday lauded the restraint shown by the CRPF jawans who were heckled by some youths in Budgham on Sunday, saying "any armed force in the world would have retaliated with force".
Please Wait while comments are loading...