ബിജെപി നേരിടുന്നത് കനത്ത പ്രതിസന്ധി; നരേന്ദ്ര മോദി യോഗം വിളിച്ചു... ആര്‍എസ്എസ് നേതൃത്വവും
ദില്ലി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രവും ഉത്തര്‍ പ്രദേശ് സര്‍ക്കാരും വീഴ്ച വരുത്തിയെന്ന ആക്ഷേപം ശക്തമാണ്. രോഗ വ്യാപനവും വാക്‌സിന്‍ ക്ഷാമവും യുപിയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഗംഗാ നദിയില്‍ കണ്ടെത്തിയതുമെല്ലാം ബിജെപിയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു. മോദിയിലുള്ള ജനങ്ങളുടെ പ്രതീക്ഷ കുറഞ്ഞുവെന്ന് അടുത്തിടെ വാര്‍ത്തകളും വന്നിരുന്നു.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ
ഈ സാഹചര്യത്തില്‍ ശക്തമായ മുഖം മിനുക്കല്‍ നടപടിക്ക് ഒരുങ്ങുകയാണ് ബിജെപി. യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കൂടിയാണിത്. പ്രതിസന്ധി പരിഹരിക്കാന്‍ ദില്ലിയില്‍ മോദിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ശക്തി കേന്ദ്രങ്ങളില്‍ വിള്ളല്‍
ദില്ലിയില്‍ നടന്ന യോഗത്തിലെ മുഖ്യ അജണ്ട ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലെ പദ്ധതികളായിരുന്നു. നിലവില്‍ ഉത്തര്‍ പ്രദേശില്‍ യോഗി സര്‍ക്കാരിനെതിരെ കടുത്ത അമര്‍ഷം നിലനില്‍ക്കുന്നുണ്ട്. അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ വിള്ളലുണ്ടായത് ഇതിന് തെളിവാണ്.

യുപി നഷ്ടപ്പെട്ടാല്‍
അടുത്ത വര്‍ഷമാണ് ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. യുപി നഷ്ടപ്പെട്ടാല്‍ ബിജെപിക്ക് സഹിക്കാവുന്നതിലും അപ്പുറമാകും. മികച്ച ഭൂരിപക്ഷത്തില്‍ ബിജെപി അഞ്ച് വര്‍ഷം മുമ്പ് അധികാരത്തിലെത്തിയ സംസ്ഥാനമാണ് യുപി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി നേട്ടം കൊയ്തിരുന്നു.

പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ
അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. പലയിടത്തും കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയുമാണ് നേട്ടം കൊയ്തത്. ഈ സാഹചര്യത്തില്‍ മുഖം മിനുക്കല്‍ നടപടി സ്വീകരിക്കാനാണ് മോദി യോഗം വിളിച്ചത്. പ്രമുഖ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തു. ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കാനാണ് യോഗത്തിലെ പൊതു തീരുമാനം എന്നറിയുന്നു.

ബിജെപിയുടെ പ്രധാന ആശങ്ക
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, യുപിയുടെ ചുമതലയുള്ള സംഘടനാ സെക്രട്ടറി സുനില്‍ ബന്‍സാല്‍, ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെ എന്നിവരെല്ലാം യോഗത്തില്‍ സംബന്ധിച്ചു. കൊറോണ രോഗ പ്രതിരോധ രംഗത്ത് യോഗി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണം. ഇത് ജനങ്ങള്‍ ഏറ്റെടുക്കുമോ എന്ന ആശങ്ക ബിജെപിക്കുണ്ട്.

2024ലെ തിരഞ്ഞെടുപ്പ്
രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനത്ത് ബിജെപിക്ക് ഭരണം നഷ്ടമാകുന്നത് പാര്‍ട്ടിയുടെ അടിത്തറ ഇളകാന്‍ കാരണമാകും. യുപി നഷ്ടപ്പെട്ടാല്‍ 2024ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടുക പ്രയാസകരമാകുമെന്നും ബിജെപി നേതൃത്വം വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ യുപി തിരഞ്ഞെടുപ്പായിരുന്നു യോഗത്തിലെ മുഖ്യ ചര്‍ച്ച.

രണ്ട് ആരോപണങ്ങള്‍
അടുത്തിടെ ഗംഗാ നദിയില്‍ നിരവധി മൃതദേഹങ്ങളാണ് ഒഴുകിയെത്തിയത്. കൊറോണ മരണം സര്‍ക്കാര്‍ പറയുന്നതിനേക്കാള്‍ കൂടുതലാണ് എന്ന ആക്ഷേപത്തിന് ഇത് കാരണമായി. മാത്രമല്ല, മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കഴിയാത്ത വിധം ജനങ്ങള്‍ പ്രതിസന്ധിയിലാണ് എന്നും പ്രചാരണമുണ്ടായി. ഇതെല്ലാം യോഗി സര്‍ക്കാരിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ബിജെപി നേതാക്കളും വിമര്‍ശിച്ചു
പ്രതിപക്ഷം മാത്രമല്ല യോഗി സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നത്. ബിജെപി നേതാക്കളും യോഗി സര്‍ക്കാരിന്റെ വിമര്‍ശിച്ചത് പാര്‍ട്ടി ഗൗരവത്തിലാണെടുത്തിരിക്കുന്നത്. ബറേലി മണ്ഡലത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ സ്വീകരിക്കുന്നില്ലെന്നും മടക്കി അയക്കുന്നുവെന്നും കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഓക്‌സിജന്‍ സിലിണ്ടറുകളുടെ ക്ഷാമമുണ്ടെന്നും അദ്ദേഹം പരാതിപ്പെട്ടു.

ആശങ്കയുമായി എംഎല്‍എ
കൊവിഡ് പ്രതിരോധത്തിലെ പാളിച്ച ചൂണ്ടിക്കാട്ടിയാല്‍ രാജ്യദ്രോഹം ചുമത്തുമോ എന്ന ഭയമുണ്ടെന്നാണ് സിതാപൂരിലെ ബിജെപി എംഎല്‍എ രാകേഷ് റാത്തോഡ് പ്രതികരിച്ചത്. സിതാപൂരിലെ ഐസിയു സൗകര്യങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു എംഎല്‍എയുടെ പ്രതികരണം. ഇതും ബിജെപി സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കാനാണ് സാധ്യത.
ഞെട്ടിക്കുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ജയസൂര്യയുടെ നായിക; ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications