Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്കയെ അധിക്ഷേപിച്ച് ബിജെപി, പപ്പുവിന്റെ പപ്പിയാണ് പ്രിയങ്കയെന്ന് കേന്ദ്ര മന്ത്രി!!

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിച്ച് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ. നേരത്തെ ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരെയോ സ്ത്രീകള്‍ക്കെതിരെയോ മോശം പരാമര്‍ശം നടത്തുന്നതിനെ ബിജെപിയില്‍ ആരും പിന്തുണയ്ക്കില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് അദ്ദേഹം അധിക്ഷേപിക്കുകയും ചെയ്തു. നേരത്തെ ബിജെപി ഈ പരാമര്‍ശത്തെ എതിര്‍ത്തിരുന്നു.

1

പപ്പു പറയുന്നത് അദ്ദേഹത്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാവണമെന്നാണ്. എന്നാല്‍ അവിടെ മായാവതിയുണ്ട്, അഖിലേഷ് യാദവുണ്ട്, പപ്പുവുണ്ട്, ഇപ്പോഴിതാ പപ്പുവിന്റെ പപ്പിയും കളത്തില്‍ ഇറങ്ങിയിരിക്കുകയാണ്. ആ പ്രിയങ്ക മുമ്പ് ഇന്ത്യയുടെ മകളായിരുന്നില്ലേ. അവര്‍ കോണ്‍ഗ്രസിന്റെ മകളായിരുന്നില്ലേ, അവര്‍ സോണിയാ ഗാന്ധിയുടെ കുടുംബത്തിന്റെ മകളായിരുന്നില്ലേ, അവര്‍ പുതിയതായി വന്നതാണോയെന്നും കേന്ദ്ര മന്ത്രി ചോദിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

നേരത്തെ ബിജെപി നേതാവ് പ്രിയങ്ക ഗാന്ധിയെ ശൂര്‍പണഖയെന്ന് വിശേഷിപ്പിച്ചിരുന്നു. രാമായണത്തിലെ രാവണന്റെ സഹോദരിയുടെ അതേ സ്വഭാവമാണ് പ്രിയങ്കയ്‌ക്കെന്നായിരുന്നു പരാമര്‍ശം. ഇതിനെ കേന്ദ്ര മന്ത്രിയായ മഹേഷ് ശര്‍മ അപലചിച്ചിരുന്നു. ബിജെപി അച്ചടക്കമുള്ള പാര്‍ട്ടിയാണ്. ഒരു വ്യക്തി അത് എംഎല്‍എയോ മന്ത്രിയോ ആരുമാകട്ടെ, അയാള്‍ മോശം പരാമര്‍ശം നടത്തിയാല്‍ അതിനെ ബിജെപി പിന്തുണയ്ക്കില്ലെന്നും മഹേഷ് ശര്‍മ വ്യക്തമാക്കി.

അതേസമയം മമതാ ബാനര്‍ജിയും എച്ച്ഡി കുമാരസ്വാമിയും വെറും പ്രാദേശിക നേതാക്കളാണെന്നും, അവര്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ യാതൊരു സാധ്യതയും ഇല്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ദൈവം കാര്യങ്ങളൊന്നും നടത്തി തരുന്നില്ലെങ്കില്‍, ഒരു എംപിക്ക് ജനങ്ങള്‍ക്കുള്ള കാര്യങ്ങള്‍ എങ്ങനെയാണ് നല്‍കാനാവുകയെന്ന് മന്ത്രി ചോദിച്ചു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ തലതിരിഞ്ഞ പ്രസ്താവന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+