കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹറന്‍പൂര്‍ അടങ്ങുന്നു; 38പേര്‍ അറസ്റ്റില്‍, കര്‍ഫ്യൂ തുടരും

Google Oneindia Malayalam News

ലഖ്‌നൊ: ഉത്തര്‍ പ്രദേശിലെ സഹറന്‍പൂരില്‍ വര്‍ഗീയ സംഘര്‍ഷം നിയന്ത്രണ വിധേയമാകുന്നതായി റിപ്പോര്‍ട്ട്. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപകാരികള്‍ക്ക് വേണ്ടി പോലീസ് നടത്തിയ തിരച്ചിലിന് ഒടുവില്‍ 38 പേരെ അറസ്റ്റ് ചെയ്തു.

ശനിയാഴ്ചത്തെ കലാപത്തിന് കാരണക്കാരായ ആളുകളാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കുമെന്ന് എ ഡി ജി മുകുള്‍ ഗോയല്‍ പറഞ്ഞു. കലാപവുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സഹറന്‍പൂരിലും സമീപ പ്രദേശങ്ങളിലും ഏതാനും മണിക്കൂറുകള്‍ക്കായി ഒഴിവാക്കിയ കര്‍ഫ്യൂ വീണ്ടും തുടരും.

ദിവസങ്ങള്‍ നീണ്ട കലാപത്തില്‍ പരിക്കേറ്റവരുടെ എണ്ണം നാല്‍പതോളം വരുമെന്നാണ് റിപ്പോര്‍ട്ട്. ഇരുപതോളം കടകളും വാഹനങ്ങളും കലാപകാരികള്‍ കത്തിച്ചു. സഹറന്‍പൂരില്‍ നിന്നുള്ള കാഴ്ചകളിലേക്ക്.

എന്തിനീ കലാപം

എന്തിനീ കലാപം

രണ്ട് ആരാധനാലയങ്ങളെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കലാപത്തിലേക്കെത്തിയത്. ഗുരുദ്വാര സ്ഥാപിക്കാനുള്ള നീക്കത്തെ മുസ്ലിങ്ങള്‍ എതിര്‍ത്തതാണ് പ്രശ്‌നത്തിന്റെ തുടക്കം.

പള്ളി ഉണ്ടായിരുന്നത്രെ

പള്ളി ഉണ്ടായിരുന്നത്രെ

ഈ സ്ഥലത്ത് പണ്ട് പള്ളി ഉണ്ടായിരുന്നു എന്നാണ് മുസ്ലിങ്ങള്‍ അവകാശപ്പെടുന്നത്. ഇവിടെ ഗുരുദ്വാര പണിയാന്‍ ശ്രമിച്ചതാണ് കലാരത്തിലേക്കെത്തിയത്.

കോടതി എന്ത് പറഞ്ഞു

കോടതി എന്ത് പറഞ്ഞു

നിര്‍മാണം നടത്താന്‍ കോടതി സിഖുകാര്‍ക്ക് അനുമതി നല്‍കിയിരുന്നത്രെ. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍ അനുമതി നല്‍കിയില്ല എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്

കൊല്ലും കൊലയും

കൊല്ലും കൊലയും

പ്രശ്‌നം വഷളായി സാമുദായിക കലാപമായി മാറി. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. കടകളും വാഹനങ്ങളും കത്തിച്ചു.

കത്തിച്ചുകളഞ്ഞു

കത്തിച്ചുകളഞ്ഞു

ഞായറാഴ്ച കലാപകാരികള്‍ കത്തിച്ച വാഹനങ്ങള്‍. ഈ വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് പിന്നീട് നീക്കം ചെയ്തു.

 കര്‍ഫ്യൂ

കര്‍ഫ്യൂ

സഹറന്‍പൂരിലും അഞ്ചിടങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. അക്രമികളെ കണ്ടെത്താന്‍ റെയ്ഡ് നടത്തി. 38 പേരാണ് ഇങ്ങനെ പിടിയിലായത്.

കടുത്ത നടപടി

കടുത്ത നടപടി

വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കും എന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പറയുന്നത്.

 സര്‍ക്കാര്‍ പരാജയം

സര്‍ക്കാര്‍ പരാജയം

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണ് സഹറന്‍പൂരിലെ കലാപമെന്ന് ബി ജെ പി കുറ്റപ്പെടുത്തുന്നു. പ്രശ്‌നം വെച്ച് സര്‍ക്കാര്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നു എന്നാണ് പരാതി.

English summary
The situation in violence-hit areas of Saharanpur in Uttar Pradesh, where three people were killed in communal violence two days ago, continued to be tense Monday, forcing authorities to extend the curfew in some areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X