കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കറൻസി നോട്ടുകളിൽ ലക്ഷ്‌മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണം'; പ്രധാനമന്ത്രിയോട് കെജരിവാൾ

Google Oneindia Malayalam News

ദില്ലി: കറൻസി നോട്ടിൽ ലക്ഷ്മി ദേവിയുടേയും ഗണേശ ഭഗവാന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. സാമ്പത്തിക അഭിവൃദ്ധിക്കായി നോട്ടിൽ ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം ദൈവങ്ങളുടെ ചിത്രവും ഉൾപ്പെടുത്തണമെന്നാണ് കെജരിവാൾ ആവശ്യപ്പെട്ടിരിക്കുന്നത്. വാർത്താസമ്മേളത്തിലായിരുന്നു കെജരിവാളിന്റെ പ്രതികരണം.

എത്രയൊക്കെ പ്രയത്നിച്ചാലും ദൈവാനുഗ്രഹമില്ലെങ്കിൽ


ചിലപ്പോൾ എത്രയൊക്കെ പ്രയത്നിച്ചാലും ദൈവാനുഗ്രഹമില്ലെങ്കിൽ നമ്മുടെ പരിശ്രമങ്ങൾ വിജയിക്കില്ല. അതിനാൽ കറൻസിയിൽ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. ദൈവങ്ങളുടെ ചിത്രങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ രാജ്യം അഭിവൃദ്ധിപ്പെടും. ഇത് സംബന്ധിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഞാൻ പ്രധാനമന്ത്രിക്ക് കത്തെഴുതും', വാർത്താസമ്മേളനത്തിൽ കെജരിവാൾ പറഞ്ഞു.

'പ്രിയങ്ക നയിക്കും, കോണ്‍ഗ്രസ് ജയിക്കും': എന്തുകൊണ്ട് ഹിമാചലില്‍ പ്രിയങ്ക, രാഹുല്‍ വന്നേക്കില്ല'പ്രിയങ്ക നയിക്കും, കോണ്‍ഗ്രസ് ജയിക്കും': എന്തുകൊണ്ട് ഹിമാചലില്‍ പ്രിയങ്ക, രാഹുല്‍ വന്നേക്കില്ല

കൂടുതൽ മുസ്ലീങ്ങൾ കഴിയുന്ന ഇന്തോനേഷ്യയിൽ

ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലീങ്ങൾ കഴിയുന്ന ഇന്തോനേഷ്യയുടെ കറൻസിയിൽ അവിടുത്തെ നേതാവ് കി ഹജർ ദേവന്തരയുടെ ചിത്രത്തോടൊപ്പം ഗണേശ ഭാഗവാന്റെ ചിത്രമുണ്ടെന്നും കെജരിവാൾ പറഞ്ഞു. ഒരു മുസ്ലീം രാജ്യത്താണ് ഇതുള്ളത്. അവർക്ക് അങ്ങനെ ചെയ്യാൻ സാധിക്കുമെങ്കിൽ ഒരു വശത്ത് ഗാന്ധി ചിത്രത്തിനൊപ്പം മറുവശത്ത് ദൈവങ്ങളുടെ ചിത്രങ്ങളും നമ്മൾ ഉൾപ്പെടുത്തണം, കെജരിവാൾ പറഞ്ഞു.

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ കോൺഗ്രസിനെ ഞെട്ടിച്ച് രാജി; ബിജെപിയിൽ ചേർന്ന് പ്രമുഖർതിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ കോൺഗ്രസിനെ ഞെട്ടിച്ച് രാജി; ബിജെപിയിൽ ചേർന്ന് പ്രമുഖർ

പുതിയ നോട്ടുകൾ ഇറക്കുമ്പോൾ


അതേസമയം ഇപ്പോഴത്തെ നോട്ടുകൾ ഇതിനായി പിൻവലിക്കേണ്ട കാര്യമില്ലെന്നും പുതിയ നോട്ടുകൾ ഇറക്കുമ്പോൾ അവയിൽ ചിത്രങ്ങൾ ഉൾപ്പെടുത്തിയാൽ മതിയെന്നാണ് കെജരിവാൾ ആവശ്യപ്പെടുന്നത്. 'പതിയെ ഇവ രാജ്യത്തെ ജനങ്ങളുടെ കൈകകളിൽ എത്തും.യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തിലൂടെ രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാക്കാനുള്ള ശ്രമങ്ങൾക്കപ്പുറം സർവ്വശക്തന്റെ അനുഗ്രഹവും നമ്മുക്ക് ആവശ്യമാണെന്നും കെജരിവാൾ പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ 'വലയിലാക്കണം', ഗുജറാത്തില്‍ അറിഞ്ഞ് കളിച്ച് ബിജെപി; പ്രഖ്യാപന പെരുമഴമത്സ്യത്തൊഴിലാളികളെ 'വലയിലാക്കണം', ഗുജറാത്തില്‍ അറിഞ്ഞ് കളിച്ച് ബിജെപി; പ്രഖ്യാപന പെരുമഴ

ബി ജെ പിയെ രാജ്യതലസ്ഥാനം പുറത്തിരുത്തും


ഇന്ത്യ സമ്പന്നമാകണമെന്നും ഇവിടുത്തെ എല്ലാം കുടുംബങ്ങളിലും സാമ്പത്തിക അഭിവൃദ്ധി ഉണ്ടായിരിക്കണമെന്നുമാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്. രാജ്യത്ത് സ്കൂളുകളും ആശുപത്രികളുമെല്ലാം വൻ തോതിൽ ആരംഭിക്കണം', വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ദില്ലി മുനിസിപ്പൽ തിരഞ്ഞെടുപ്പിനായി ആം ആദ്മി പാർട്ടി പൂർണമായും സജ്ജമാണെന്നും ബി ജെ പിയെ രാജ്യതലസ്ഥാനം പുറത്തിരുത്തുക തന്നെ ചെയ്യുമെന്നും കെജരിവാൾ പറഞ്ഞു. ഗുജറാത്തിലെ വികസന പ്രവർത്തനങ്ങളേയും കെജരിവാൾ ചോദ്യം ചെയ്തു. 27 വർഷത്തിനിടയിൽ എന്തെങ്കിലും നല്ല പ്രവർത്തികൾ ചെയ്തിട്ടുണ്ടെന്ന് കാണിക്കാൻ താൻ അവരെ വെല്ലുവിളിക്കുകയാണെന്നും കെജരിവാൾ പറഞ്ഞു.

English summary
Currency notes should include images of Goddess Lakshmi and Lord Ganesha'; Kejriwal to PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X