Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍ദൗസ് ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ കനത്ത മഴയും ശക്തമായ കാറ്റും, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ചെന്നൈ : മന്‍ദൗസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴയും ശക്തമായ കാറ്റും. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ 16 വിമാനങ്ങള്‍ റദ്ദാക്കി. തമിഴ്നാട്ടിലെ മാമല്ലപുരത്തിന് സമീപം പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ അര്‍ദ്ധരാത്രിയോടെ ചുഴലിക്കാറ്റ് കരയില്‍ പതിച്ചു. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നത്. ചൈന്നൈ വിമാനത്താവളത്തില്‍ നിന്നും 13 ആഭ്യന്തര വിമാനങ്ങളും മൂന്ന് അന്താരാഷ്ട്ര വിമാനങ്ങളുമാണ് റദ്ദാക്കിയത് .

1

കാറ്റിന്റെ തീവ്രത കുറവാണെങ്കിലും മൂന്ന് ജില്ലകള്‍ റെഡ് അലേര്‍ട്ടിലാണ്. ചെന്നൈയുടെ അതിര്‍ത്തിയായ ചെങ്കല്‍പട്ടും കാഞ്ചീപുരം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ചെന്നൈ ഉള്‍പ്പെടെ സംസ്ഥാനത്തെ 12 ജില്ലകളിലെ സ്‌കൂളുകളും കോളേജുകളിലും നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.

2

കാറ്റിന്റെ പശ്ചാത്തലത്തില്‍ പുതുച്ചേരി തുറമുഖത്ത് ഇന്ന് പുലര്‍ച്ചെ കൊടുങ്കാറ്റ് മുന്നറിയിപ്പ് പതാക ഉയര്‍ത്തുകയും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ സേന ചെന്നൈയില്‍ സജ്ജമാണ്. ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ എല്ലാ പാര്‍ക്കുകളും കളിസ്ഥലങ്ങളും അടച്ചിടാന്‍ നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു.

3

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബോട്ടുകള്‍, ഹൈ-വോള്‍ട്ടേജ് മോട്ടോറുകള്‍, സക്കര്‍ മെഷീനുകള്‍, കട്ടറുകള്‍ തുടങ്ങിയ ഉപകരണങ്ങളും സജ്ജമാണ്. ആന്ധ്രാപ്രദേശിനെയും കാറ്റ് ബാധിച്ചേക്കും. കൂടാതെ കാറ്റ് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നത് തുടരുകയും വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, ദക്ഷിണ ആന്ധ്രാപ്രദേശ് തീരങ്ങള്‍ എന്നിവയിലൂടെ പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കുമിടയില്‍ മഹാബലിപുരത്തെ ചുറ്റി സഞ്ചരിക്കുകയും ചെയ്യും.

4

ലോക കാലാവസ്ഥാ സംഘടനയുടെ അംഗമായി യു എ ഇ ആണ് ഇത്തവണ ചുഴലിക്കാറ്റിന് പേര് നല്‍കിയത്. മന്‍ദൗസ് എന്ന് വച്ചാല്‍ . അറബിയില്‍, ഇത് 'നിധി പെട്ടി' എന്നാണ് അര്‍ത്ഥമാക്കുന്നത്. അതേസമയം, കാറ്റിന്റെ പശ്ചാത്തലത്തില്‍ കനത്ത മുന്നറിയിപ്പാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇന്ന് ബീച്ചുകള്‍ സന്ദര്‍ശിക്കരുതെന്നും മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

5

ബീച്ചുകളിലെ എല്ലാ കടകളും അടച്ചിടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെന്നൈയില്‍ 169 ഉള്‍പ്പെടെ 5,093 ദുരിതാശ്വാസ കേന്ദ്രങ്ങളും തമിഴ്‌നാട്ടിലുടനീളം 121 ഷെല്‍ട്ടറുകളും തുറന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി തടസപ്പെടാനുള്ള എല്ലാ സാധ്യതയും നിലവിലുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ടോര്‍ച്ച്, മെഴുകുതിരികള്‍, ബാറ്ററികള്‍, ഡ്രൈ ഫ്രൂട്ട്‌സ്, കുടിവെള്ളം എന്നിവ തയ്യാറാക്കി ഏത് സമയത്തും സജ്ജരായിരിക്കാനും തമിഴ്‌നാട് സര്‍ക്കാര്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചു.

6

മന്‍ദൗസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പുതുച്ചേരിയിലും കനത്ത മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസാമിയുടെ നേതൃത്വത്തില്‍ അവലോകന യോഗവും ചേര്‍ന്നിരുന്നു. സംസ്ഥാനത്ത് 238 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എന്‍ ഡി ആര്‍ എഫ് ഉദ്യോഗസ്ഥരും പുതുച്ചേരിയില്‍ എത്തിയിട്ടുണ്ട്. 2020ല്‍ നിവാര്‍, 2018-ല്‍ ഗജ, 2016-ല്‍ വര്‍ധ, 2011-ലെ താനെ എന്നിവയാണ് അവസാനമായി തമിഴ്‌നാട് തീരത്ത് വീശിയടിച്ച ചുഴലിക്കാറ്റുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+