
മന്‍ദൗസ് ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക്; മഴ കനക്കും, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ചെന്നൈ: മന്‍ദൗസ് ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ചെന്നൈ തീരത്തേക്ക് അടുത്തേക്കും. ഈ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ മഴ കനക്കാന്‍ സാധ്യതയുണ്ട്. മഴ കണക്കിലെടുത്ത് സംസ്ഥാനത്ത് മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ദുരന്ത നിവാരണ സജ്ജീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പട്ട്, വെല്ലൂര്‍, റാണിപ്പേട്ട, കാഞ്ചീപുരം തുടങ്ങി 12 ജില്ലകളിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധിയാണ്.

ഇന്നലെ രാത്രി മുതല്‍ തമിഴ്നാടിന്റെ വടക്കന്‍ മേഖലയില്‍ നേരിയ തോതില്‍ മഴ പെയ്യുകയാണ്. പുലര്‍ച്ചെ 5.30 വരെ 52.5 മില്ലിമീറ്റര്‍ മഴയാണ് ചെന്നൈയില്‍ പെയ്തത്. പുതിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ചെന്നൈയിലെ എല്ലാ പാര്‍ക്കുകളും കളി സ്ഥലങ്ങള്‍ക്കും പൂട്ടിയിടുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.

തപാൽ വഴി സ്ക്രാച്ച് ആൻറ് വിൻ കാർഡ്, അടിച്ചത് ലക്ഷങ്ങളുടെ കാർ; പക്ഷേ, സംഭവിച്ചത്
കനത്ത മുന്നറിയിപ്പാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇന്ന് ബീച്ചുകള്‍ സന്ദര്‍ശിക്കരുതെന്നും മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബീച്ചുകളിലെ എല്ലാ കടകളും അടച്ചിടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെന്നൈയില്‍ 169 ഉള്‍പ്പെടെ 5,093 ദുരിതാശ്വാസ കേന്ദ്രങ്ങളും തമിഴ്നാട്ടിലുടനീളം 121 ഷെല്‍ട്ടറുകളും തുറന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ചുഴലിക്കാറ്റ് അര്‍ദ്ധരാത്രിക്കും ശനിയാഴ്ച പുലര്‍ച്ചയ്ക്കും ഇടയില്‍ മണിക്കൂറില്‍ 65-75 കിലോമീറ്റര്‍ വേഗതയില്‍ ചെന്നൈക്കടുത്ത് മാമല്ലപുരം കടക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഉച്ചയോടെ ദുര്‍ബലമാകുമെന്നാണ് പ്രവചനം. ചെങ്കല്‍പട്ട്, വില്ലുപുരം, കാഞ്ചീപുരം, പുതുച്ചേരി എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

സ്വപ്നങ്ങളില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ കണ്മുന്നില്; രാജയോഗത്തിന്റെ നാളുകള്‍, ഈ രാശിക്കാരാണോ
സംസ്ഥാനത്തെ 13 ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി തടസപ്പെടാനുള്ള എല്ലാ സാധ്യതയും ന്ിലവിലുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ടോര്‍ച്ച്, മെഴുകുതിരികള്‍, ബാറ്ററികള്‍, ഡ്രൈ ഫ്രൂട്ട്സ്, കുടിവെള്ളം എന്നിവ തയ്യാറാക്കി ഏത് സമയത്തും സജ്ജരായിരിക്കാനും തമിഴ്നാട് സര്‍ക്കാര്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചു.

ദേശീയ ദുരന്ത നിവാരണ സേന 10 ജില്ലകളില്‍ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ ബോട്ടുകളും മരം മുറിക്കുന്ന യന്ത്രങ്ങളും വിന്യസിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോട് മൂന്ന് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകള്‍ തുറമുഖത്തേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ഓയില്‍ റിഗുകളും ഓഫ്ഷോര്‍ ഇന്സ്റ്റാളേഷനുകളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നെല്ലൂര്‍, തിരുപ്പതി, ചിറ്റൂര്‍ എന്നിവയുള്‍പ്പെടെ ആന്ധ്രാപ്രദേശിലെ വിവിധ ജില്ലകളിലും ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെടുന്നു. മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന്‍ റെഡ്ഡി ഇന്നലെ അവലോകന യോഗം ചേര്‍ന്ന് വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി.

പ്രതിഫലം ലഭിച്ചില്ലേ? ബാലയുടെ ആരോപണത്തിന് പിന്നാലെ മറുപടിയുമായി അനൂപ് പന്തളം
ചുഴലിക്കാറ്റ് കണക്കിലെടുത്ത് പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസാമിയുടെ നേതൃത്വത്തില്‍ അവലോകന യോഗവും ചേര്‍ന്നു. സംസ്ഥാനത്ത് 238 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എന്‍ ഡി ആര് എഫ് ഉദ്യോഗസ്ഥരും പുതുച്ചേരിയില്‍ എത്തിയിട്ടുണ്ട്. 2020ല്‍ നിവാര്‍, 2018-ല്‍ ഗജ, 2016-ല്‍ വര്‍ധ, 2011-ലെ താനെ എന്നിവയാണ് അവസാനമായി തമിഴ്നാട് തീരത്ത് വീശിയടിച്ച ചുഴലിക്കാറ്റുകള്‍.