കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാദ്രി സംഭവം; പ്രതികള്‍ തെറ്റു ചെയ്തിട്ടില്ലെന്ന് മനേക ഗാന്ധി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദാദ്രിയില്‍ മുസ്ലീം മധ്യവയസ്‌കനെ ബീഫിന്റെ പേരില്‍ കൊലചെയ്ത സംഭവത്തില്‍ അറസ്റ്റിലായ യുവാക്കളെ നിരപരാധകളാക്കി കേന്ദ്ര ശിശുക്ഷമമന്ത്രി മനേക ഗാന്ധി. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച മനേക ഗാന്ധി സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു.

ഇന്ത്യയിലെ മതേതരത്വം നിലനിന്നുപോകേണ്ടത് അത്യാവശ്യമാണ്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ തന്നെയാണ് തനിക്കും പറയാനുള്ളത്. എന്നാല്‍, മതേതരത്വത്തിന് കോട്ടം തട്ടുന്നതരത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഇടപെടല്‍. ദാദ്രി സംഭവത്തിന് വര്‍ഗീയതയുടെ നിറം പകര്‍ന്ന് രാഷ്ട്രീയ മുതലെടുപ്പിനാണ് യുപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു.

manekagandhi

ദാദ്രി സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപേരെ തനിക്ക് അറിയാം. തികച്ചും നിരപരാധികളാണ് അവര്‍. ഒരിക്കലും ഇത്തരം സംഭവങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവരോ അക്രമം നടത്തുന്നവരോ അല്ല അറസ്റ്റിലായിരിക്കുന്നത്. പോലീസിനെ ഉപയോഗിച്ചുള്ള സര്‍ക്കാരിന്റെ രാഷ്ട്രീയക്കളി ആപത്താണെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.

ജസോലയില്‍ ദേശീയ വനിതാ കമ്മീഷനുവേണ്ടി നിര്‍മിച്ച നിര്‍ഭയ ഭവന്‍ ഉദ്ഘാനം ചെയ്യുകയായിരുന്നു മനേക ഗാന്ധി. ദാദ്രി സംഭവത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മൗനം പാലിക്കുമ്പോള്‍ മറ്റു പ്രമുഖരായ ബിജെപി നേതാക്കള്‍ പ്രതികള്‍ക്ക് അനുകൂലമായാണ് സംസാരിക്കുന്നത്. ദാദ്രി സംഭവത്തെ നേരിട്ട് അപലപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയും തയ്യാറായിട്ടില്ല.

English summary
Dadri lynching: Maneka Gandhi says arrested youths not involved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X