കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് കൊലപാതകം; പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചെന്ന് ആരോപിച്ച് മധ്യവയസ്‌കനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബീഫ് വേണ്ടെന്ന് വെക്കാനാണെങ്കില്‍ ആദ്യം അതിന്റെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

ബീഫിന്റെ കയറ്റുമതി റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരിന് എളുപ്പം സാധിക്കുന്നതാണ്. അത്തരം കാര്യങ്ങള്‍ ചെയ്യാതെ രാജ്യത്തെ ജനങ്ങള്‍ക്കുനേരെ അക്രമം അഴിച്ചുവിടുന്നത് ഒരു സംഘടനയ്ക്കും ചേര്‍ന്നതല്ല. നമ്മുടെ രാജ്യത്ത് മതങ്ങളെ ബഹുമാനിക്കാനും ആദരിക്കാനും ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഏതെങ്കിലും ജനവിഭാഗത്തിന്റെ ആഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്ന് അഖിലേഷ് പറഞ്ഞു.

akhilesh-yadav

ബീഫ് കഴിച്ചെന്ന കേട്ടുകേള്‍വിയിലാണ് ഇവിടെ അക്രമം ഉണ്ടായിരിക്കുന്നത്. ബീഫിനെ പ്രതിരോധിക്കുന്നവര്‍ ആദ്യം ബീഫ് കയറ്റുമതി നിരോധിക്കാനുള്ള ശ്രമം നടത്തണം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബീഫ് കയറ്റുമതിക്കെതിരെ പ്രതികരിച്ചവരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നതെന്ന് അഖിലേഷ് ശ്രദ്ധയില്‍പ്പെടുത്തി. ബീഫ് പ്രമോട്ട് ചെയ്യുന്ന സര്‍ക്കാരിന്റെ ആളുകള്‍ തന്നെയാണ് അതിനെതിരെ രംഗത്തെത്തിയിരിക്കുന്നത് എന്നതാണ് രസകരമെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി.

ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസം ഒരു സംഘം തീവ്രഹിന്ദുത്വവാദികളാണ് മുസ്ലീം സമുദായത്തില്‍പ്പെട്ട മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടയാളുടെ മകന്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. ഗ്രാമവാസികളും അയല്‍ക്കാരും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ മനംനൊന്ത് മുസ്ലീം കുടുംബം നാടുവിടാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

English summary
Dadri Mob Killing; Akhilesh Yadav dares PM Narendra Modi to ban beef exports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X