പഞ്ചാബില്‍ ദളിതന് ക്രൂരമര്‍ദ്ദനം: വെള്ളത്തിന് പകരം മൂത്രം കുടിപ്പിച്ചെന്ന് പരാതി!!
ചണ്ഡീഗഡ്: പഞ്ചാബിൽ ദളിത് യുവാവിന് ക്രുരമർദ്ദനം. സംഗ്രൂര്‍ ജില്ലയില്‍ 37 കാരനായ ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും മൂത്രം കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായാണ് പരാതി. നാലംഗ സംഘം തൂണില്‍ കെട്ടിയിട്ട് തന്നെ മര്‍ദ്ദിച്ചതായി പരിക്കേറ്റയാള്‍ പറയുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കാലുകള്‍ മുറിച്ച് മാറ്റിയതായും പൊലീസ് അറിയിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലാണ് (പിജിഐഎംആര്‍) ഇയാളെ പ്രവേശിപ്പിച്ചതെന്ന് സംഗ്രൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് സന്ദീപ് ഗാര്‍ഗ് പറഞ്ഞു. ഐപിസി സെക്ഷന്‍ 302 പ്രകാരം കൊലപാതക ശ്രമത്തിന് പ്രതികള്‍ക്കെതിരെ കേസെടുത്തതായും ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 21 ന് ചങ്കലിവാല ഗ്രാമവാസിയായ ദലിതന്, റിങ്കുവെന്നയാളും സുഹൃത്തുക്കളുമായി വാക്കേറ്റമുണ്ടായതായും ഗ്രാമവാസികളുടെ ഇടപെടലിനെ തുടര്‍ന്ന് പ്രശ്നം അവസാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നവംബര്‍ 7 ന് റിങ്കു ഇയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തിടെ വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിക്കാന്‍ നിര്‍ബന്ധിച്ചതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

തട്ടിക്കൊണ്ടുപോകല്‍, അനധികൃതമായ തടവില്‍ വെക്കല്‍, ഐപിസിയുടെ വിവിധ വകുപ്പുകള്‍, പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം എന്നീ കുറ്റങ്ങള്‍ ചുമത്തി നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സംഗ്രൂരിലെ ലെഹ്റ പോലീസ് സ്റ്റേഷനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ പഞ്ചാബ് സംസ്ഥാന പട്ടികജാതി കമ്മീഷനും സംഗ്രൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ സംഭവത്തെക്കുറിച്ച് കമ്മീഷന് അറിഞ്ഞതായും സ്വമേധയാ കേസെടുത്ത് റിപ്പോര്‍ട്ട് തേടിയതായും ചെയര്‍പേഴ്സണ്‍ തേജീന്ദര്‍ കൗര്‍ പറഞ്ഞു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications