ആദ്യം കുളിക്കേണ്ടത് യോഗി; ഗുജറാത്ത് ദളിതുകളുടെ വക യുപിയിലേക്ക് കൂറ്റന്‍ സോപ്പ്, മറുപടി!!

  • Written By:
Subscribe to Oneindia Malayalam

ഗാന്ധി നഗര്‍: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഗുജറാത്തില്‍ നിന്നു കിടിലന്‍ മറുപടി. അദ്ദേഹത്തിന് വലിയ സോപ്പ് കെട്ട് അയച്ചുകൊടുക്കാന്‍ ഒരുങ്ങുകയാണ് ദളിത് സംഘടനയായ ഡോക്ടര്‍ അംബേദ്കര്‍ വെചന്‍ പ്രതിബന്ധ് സമിതി.

യോഗിയുടെ സന്ദര്‍ശനത്തിന് മുമ്പ് കുളിച്ച് വൃത്തിയായി എത്തണമെന്ന് നിര്‍ദേശിച്ച് ഉത്തര്‍ പ്രദേശിലെ കുശിനഗറിലെ ദളിതര്‍ക്ക് പ്രാദേശിക നേതാക്കള്‍ സോപ്പും ഷാംപുവും നല്‍കിയത് നേരത്തെ വിവാദമായിരുന്നു. ഇതിനുള്ള മറുപടിയായാണ് ഗുജറാത്തില്‍ നിന്നു ദളിത് സംഘടന സോപ്പ് കെട്ട് അയച്ചുകൊടുക്കുന്നത്.

19

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് സെന്റ് പൂശി വരണമെന്നും ദളിതരോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ഈ വിചിത്രമായ ആവശ്യം ഏറെ ചര്‍ച്ചയായതിന് പിന്നാലെയാണ് ദളിത് സംഘടനയുടെ മറുപടി.

സ്വയം വൃത്തിയാക്കാന്‍ മുഖ്യമന്ത്രിയെ ഉപദേശിക്കുക കൂടി ചെയ്തു ദളിത് സംഘടന. 16 അടി നീള്ളമുള്ള സോപ്പാണ് ഇവര്‍ അയക്കുക. ദളിതരെ കാണും മുമ്പ് യോഗിക്ക് കുളിക്കാനാണിതെന്നും അവര്‍ പറയുന്നു. ജൂണ്‍ ഒമ്പതിന് പ്രത്യേക പരിപാടി സംഘടിപ്പിച്ച ശേഷമായിരിക്കും സോപ്പ് അയച്ചുകൊടുക്കുക.

യോഗിയുടെ ജാതീയ സമീപനമാണ് സോപ്പ് സംഭവത്തില്‍ തെളിയുന്നത്. അദ്ദേഹം സ്വയം കുളിക്കുന്നത് നല്ലതാണ്. അതിന് വേണ്ടിയാണ് തങ്ങള്‍ സോപ്പ് അയക്കുന്നതെന്നും ദളിത് സംഘടനയുടെ നേതാക്കളായ കിരിത് റാത്തോഡ്, കണ്ടിലാല്‍ പാര്‍മര്‍ എന്നിവര്‍ പറഞ്ഞു.

English summary
A Dalit outfit in Gujarat plans on sending a 16 feet long bar of soap to Yogi Adityanath, after members of the community in Kushinagar was given soap and shampoo before meeting with the Uttar Pradesh Chief Minister last week.
Please Wait while comments are loading...