22കാരിയെ പീഡിപ്പിച്ചത് 6 മാസം; രണ്ടു കുട്ടികളും പ്രതികള്‍... വീഡിയോ എടുത്ത് ഭീഷണി
ചെന്നൈ: 22കാരിയായ ദളിത് യുവതിയെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചത് ആറ് മാസം. എട്ട് പേര്‍ ചേര്‍ന്ന് ആറ് മാസം യുവതിയെ പീഡിപ്പിച്ചുവെന്ന് പോലീസ്. ഇതില്‍ രണ്ടു പ്രതികള്‍ ഡിഎംകെ പ്രവര്‍ത്തകരാണ്. തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലാണ് സംഭവം. ബലാല്‍സംഗം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച അക്രമികള്‍ പുറത്തുപറഞ്ഞാല്‍ സോഷ്യല്‍ മീഡിയയല്‍ പ്രചപിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. എട്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. യുവതി നല്‍കിയ പരാതിയിലാണ് നടപടി. പ്രതികളില്‍ രണ്ടു പേര്‍ കുട്ടികളാണെന്ന് പോലീസ് പറഞ്ഞു. രണ്ടു പേര്‍ ഭരണകക്ഷിയില്‍പ്പെട്ടവരും.

കേസിലെ പ്രധാന പ്രതിയാണ് ഹരിഹരന്‍. യുവതിയുമായി പരിചയം നടിച്ച് ഇയാളാണ് ആദ്യം പീഡിപ്പിച്ചത്. യുവതിയുടെ വീടിന് അടുത്തുള്ള ഗോഡൗണിലേക്ക് കൊണ്ടുപോയിട്ടാണ് പീഡിപ്പിച്ചത്. ഹരിഹരന്‍ യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. പിന്നീടാണ് മറ്റുള്ള പ്രതികളെത്തി പീഡനം തുടങ്ങിയത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരും പിന്നീട് യുവതിയെ തേടിയെത്തി. പോലീസില്‍ പരാതിപ്പെടുകയോ വഴങ്ങാതിരിക്കുകയോ ചെയ്താല്‍ വീഡിയോ പുറത്തുവിടുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് യുവതി വിരുദുനഗര്‍ റൂറല്‍ പോലീസില്‍ പരാതിപ്പെട്ടത്. ബലാല്‍സംഗം, ദളിതര്‍ക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ഡിഎംകെ നേതാവ് കനിമൊഴി എംപി ആവശ്യപ്പെട്ടു. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം നടപടിയെടുക്കുന്നതിന് തടസമാകരുതെന്നും അവര്‍ പറഞ്ഞു. യുവതിക്കെതിരെ വലിയ തോതിലുള്ള അതിക്രമമാണുണ്ടായിരിക്കുന്നത്. സംഭവത്തില്‍ ഡിഎംകെ സര്‍ക്കാരിനെതിരെ ബിജെപി രംഗത്തുവന്നു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ആരോപിച്ചു. സാധാരണക്കാര്‍ക്ക് യാതൊരു പ്രതീക്ഷയുമില്ലാത്ത സര്‍ക്കാരാണ് ഭരിക്കുന്നത്. ഡിഎംകെ പ്രവര്‍ത്തകരാണ് പ്രതികള്‍.. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് ഭയപ്പെടുകയാണ്. ശക്തമായ നടപടി വേണമെന്നും കെ അണ്ണാമലൈ ആവശ്യപ്പെട്ടു.
അതേസമയം, മുഖം നോക്കാതെ നടപടിയെടുക്കാന്‍ മേലുദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിരുദുനഗര്‍ പോലീസ് പ്രതികരിച്ചു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു. എട്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വൈകാതെ കുറ്റപത്രം സമര്‍പ്പിക്കും. ഇരയുടെ രഹസ്യമൊഴി എടുക്കാനുള്ള ശ്രമവും നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
അഖിലേഷ് യാദവ് ലോക്‌സഭാംഗത്വം രാജിവച്ചു
ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ലോക്‌സഭാംഗത്വം രാജിവച്ചു. അസംഗഡില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഹാല്‍ മണ്ഡലത്തില്‍ ജയിച്ച സാഹചര്യത്തിലാണ് എംപി സ്ഥാനം രാജിവച്ചത്. അദ്ദേഹം യുപിയില്‍ പ്രതിപക്ഷ നേതാവാകുമെന്നാണ് വിവരം. പൂര്‍ണമായും യുപി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് അഖിലേഷിന്റെ തീരുമാനം.












Click it and Unblock the Notifications