കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലുങ്ക് സംവിധായകനും നടനുമായ ദസരി നാരായണ റാവു അന്തരിച്ചു

തെലുങ്ക് സിനിമയിലെ സംവിധായകനും നിര്‍മ്മാതാവും നടനുമായ ദസരി നാരായണ റാവു അന്തരിച്ചു. 75 വയസായിരുന്നു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

  • By Akhila
Google Oneindia Malayalam News

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ സംവിധായകനും നിര്‍മ്മാതാവും നടനുമായ ദസരി നാരായണ റാവു അന്തരിച്ചു. 75 വയസായിരുന്നു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞയാഴ്ചയാണ് നാരായണ റാവുവിനെ ഹൈദരബാദ് കിംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദേശീയ അവാര്‍ഡ്

ദേശീയ അവാര്‍ഡ്

ദേശീയ അവാര്‍ഡ് ജേതാവായ നാരയണ റാവു 150 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 50 സിനിമകള്‍ നിര്‍മ്മിച്ചു. 1960കളില്‍ അക്കാലത്തെ പ്രശസ്ത ചലച്ചിത്ര രചയിതാക്കളായ പാലഗുമ്മി പത്മരാജു, ഭവനനാരായണ തുടങ്ങിയവരുടെ സഹായിയായാണ് സിനിമയില്‍ എത്തുന്നത്. തുടക്കത്തില്‍ തിരക്കഥാകൃത്തായാണ് ഇദ്ദേഹം പ്രശസ്തനായത്.

സംവിധാനരംഗത്തേക്ക്

സംവിധാനരംഗത്തേക്ക്

1972ല്‍ ടാറ്റാമനുവുഡു എന്ന പ്രഥമ തെലുങ്ക് ചിത്രം സംവിധാനം ചെയ്തു. 1980കളില്‍ ഏറ്റവും തിരക്കുള്ള തിരിക്കഥാ രചയിതാവായെങ്കിലും കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് അധികം സമയം ചെലവഴിക്കാനായില്ല. ശാസ്ത്രീയ സംഗീതത്തിനും സംഭവബഹുലവും സ്‌തോഭജനകവുമായ സങ്കേതങ്ങള്‍ക്കും ഏറെ ചിത്രങ്ങള്‍ക്ക് രചനയും സംവിധാനവും നടത്തി.

പ്രധാന ചിത്രങ്ങള്‍

പ്രധാന ചിത്രങ്ങള്‍

ദേവദാസ്, മല്ലി, പുറ്റഡ, പ്രേമാഭിഷേകം എന്നീ ചിത്രങ്ങള്‍ അതിനുദാഹരണങ്ങളാണ്. ടാറ്റമനുവുഡു, ചിലക്കമ്മ ചെപ്പണ്ടി, മേഘസന്ദേശം എന്നീ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്.

പത്രപ്രവര്‍ത്തകന്‍

പത്രപ്രവര്‍ത്തകന്‍

ആന്ധ്രപ്രദേശിലെ പ്രമുഖ പത്രമായ ഉദയം എന്ന തെലുങ്ക് ദിനപത്രത്തിന്റെ ആദ്യകാല ഉടമസ്ഥനായിരുന്നു. 1988ല്‍ അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന എന്‍ടി രാമറാവുവിനെ കര്‍ക്കശമായി വിമര്‍ശിക്കുന്ന പ്രജാപ്രതിനിധി എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

English summary
Dasari Narayana Rao, pillar of Telugu film industry, passes away in Hyderabad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X