കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്: ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്: തമിഴ്നാട്ടിൽ മൂന്നിൽ ഒരാൾ വീതം

Google Oneindia Malayalam News

ചെന്നൈ: രാജ്യത്ത് കൊറോണ വൈറസിന്റെ രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. തമിഴ്‌നാട്ടിലെ മെഡിക്കൽ ബുള്ളറ്റിനിൽ നിന്നുള്ള ഔദ്യോഗിക കണക്കുകളിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുള്ളതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഡിംപൽ ഭാൽ എന്ന ഫിനിക്സ് പക്ഷി:മലയാളി പ്രക്ഷേകര്‍ ഈ കുട്ടിയെ എങ്ങനെ സ്വീകരിക്കുമെന്ന് ആശങ്കയായിരുന്നുഡിംപൽ ഭാൽ എന്ന ഫിനിക്സ് പക്ഷി:മലയാളി പ്രക്ഷേകര്‍ ഈ കുട്ടിയെ എങ്ങനെ സ്വീകരിക്കുമെന്ന് ആശങ്കയായിരുന്നു

കഴിഞ്ഞ ആഴ്ചത്തെ കണക്കുകൾ അനുസരിച്ച് കൊവിഡ് ബാധിച്ചതിൽ 27% രോഗികൾ ഒരാഴ്ച മുമ്പ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇത് ശനിയാഴ്ചയായപ്പോഴേക്ക് 35.7% ആയി ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനർത്ഥം സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന മൂന്ന് പേരിൽ ഒരാൾ വീതം ആശുപത്രിയിലാണെന്നാണ്. രോഗികളിൽ 25% അല്ലെങ്കിൽ നാലിലൊന്ന് പേരും തീവ്രപരിചരണത്തിലോ ഓക്സിജൻ പിന്തുണയുള്ള കിടക്കകളിലോ ആണെന്നും സംസ്ഥാനത്തെ കണക്കുകൾ വ്യക്തമാക്കുന്നു.

corona-beds-161

ബുധനാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കുമിടയിൽ റിപ്പോർട്ട് ചെയ്ത 11,000 പുതിയ കേസുകൾ കൂടി ആയപ്പോൾ തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മുതലാണ് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ തമിഴ്നാട് നൽകാൻ തുടങ്ങിയത്.

രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രോഗികളെ കിടത്തി ചികിത്സിക്കുന്നതിനാവശ്യമായ സൌകര്യങ്ങൾ തമിഴ്നാട് സർക്കാർ സജ്ജീകരിക്കാൻ ആരംഭിച്ചിരുന്നു. എങ്കിലും ബുധനാഴ്ചയ്ക്കും വെള്ളിയാഴ്ചയ്ക്കുമിടയിൽ കുറവ് ബെഡുകൾ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ശനിയാഴ്ച നേരിയ വർദ്ധനവ് കാണുന്നതിന് മുമ്പ്. വെള്ളിയാഴ്ച മൊത്തം 67,649 കിടക്കകൾ ലഭ്യമായിരുന്നത്. വെള്ളിയാഴ്ച ഇത് 7,000 ലേക്കും പിന്നീട് 61,050 ലേക്കും ശനിയാഴ്ച ഇത് 63,719 ക്കും എത്തിയിട്ടുണ്ട്.

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

അതേസമയം, ഒഴിഞ്ഞ കിടക്കകളുടെ ശതമാനം കഴിഞ്ഞ ഒരാഴ്ചയായി മെയ് 1 ന് 48.3 ശതമാനം കിടക്കകളിൽ നിന്ന് മെയ് 8 ന് വെറും 21.7 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്. ഐസിയു, ഓക്സിജൻ പിന്തുണയുള്ള കിടക്കകളിൽ 13.7 ശതമാനം മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്. എല്ലാ ആശുപത്രികളിൽ നിന്നും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിലെ വിടവുകളാണ് കിടക്കയുടെ ശേഷി സംബന്ധിച്ച ഏറ്റക്കുറച്ചിലുകൾക്ക് കാരണമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നു.

നടി പായല്‍ രജ്പുതിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

English summary
Data shows Over one-third of patients in Tamil Nadu in hospitals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X