Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാവൂദ് പാക്കിസ്ഥാനിലുണ്ട്; കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റി

ദില്ലി: 1993ലെ മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ദാവൂദ് എവിടെയാണെന്ന് അറിയില്ലെന്ന് പറഞ്ഞത് വിവാദമായതിന്റെ തൊട്ടു പിന്നാലെയാണ് ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പാര്‍ലമെന്റില്‍ അറിയിച്ചത്.

ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്നും പാക്കിസ്ഥാന്‍ ദാവൂദിനെ സംരക്ഷിക്കുകയാണെന്നും പല വേദികളിലും ഇന്ത്യ ആരോപിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം ബിജെപി എംപി നിത്യാനന്ദ് റായിയുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് ചൗധരി പറഞ്ഞത് ദാവൂദ് എവിടെയാണെന്ന് അറിയില്ലായെന്നാണ്.

dawood-ibrahim

ഇത് അന്താരാഷ്ട്ര മാധ്യമങ്ങളിലും വാര്‍ത്തയായതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരുന്നു. അബദ്ധം പറഞ്ഞതിന്റെ പിന്നാലെ ഹരിഭായ് ചൗധരി തന്റെ മറുപടി തിരുത്തിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ രാജ്യാന്തരതലത്തില്‍ ഇന്ത്യയെക്കുറിച്ചുള്ള ചിത്രം മോശമാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ ആരോപിച്ചു.

ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ തന്നെ ദാവൂദിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയിച്ചത്. ദാവൂദ് പാക്കിസ്ഥാനില്‍തന്നെ ഉണ്ടെന്നും എന്നാല്‍, പാക് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇന്ത്യയുമായി സഹകരിക്കുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ദാവൂദ് നേരത്തെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ പിടിയിലകപ്പെട്ടിരുന്നെന്നും എന്നാല്‍ അജ്ഞാത കോള്‍ വന്നതിനെ തുടര്‍ന്ന് വെറുതെ വിടുകയായിരുന്നെന്നും വാര്‍ത്തകളുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+