കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹത എന്ത്? ശശികലയടക്കമുള്ളവര്‍ക്കെതിരെ അന്വേഷണത്തിന് സ്റ്റാലിന്‍

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ വി കെ ശശികലയടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വി കെ ശശികല, മുന്‍ ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍, അന്നത്തെ ചീഫ് സെക്രട്ടറി രാമ മോഹന റാവു എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.

ജയലളിതയുടെ മരണം അന്വേഷിച്ച ജസ്റ്റിസ് എ അറുമുഖസ്വാമി കമ്മിഷന്റെ ശുപാര്‍ശയില്‍ നിയമോപദേശം തേടാന്‍ തമിഴ്‌നാട് മന്ത്രിസഭ തിങ്കളാഴ്ച തീരുമാനിച്ചു. ജയലളിതയുടെ ആശുപത്രിവാസത്തിലേക്കും തുടര്‍ന്നുള്ള മരണത്തിലേക്കും നയിച്ച സാഹചര്യങ്ങള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ അറുമുഖസ്വാമി കമ്മീഷന്‍ ശശികല, വിജയഭാസ്‌കര്‍, രാമ മോഹന റാവു, ജയലളിതയുടെ പേഴ്സണല്‍ ഫിസിഷ്യന്‍ ഡോ. ശിവകുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

'ഞങ്ങളെ പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ'; സജീഷ്- പ്രതിഭ വിവാഹത്തിന് നിര്‍മല്‍ പാലാഴിയുടെ കമന്റ്'ഞങ്ങളെ പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ'; സജീഷ്- പ്രതിഭ വിവാഹത്തിന് നിര്‍മല്‍ പാലാഴിയുടെ കമന്റ്

1

കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയില്‍ നിയമവിദഗ്ധരുമായി കൂടിയാലോചിക്കാനും സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ സഹിതം നിയമസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. അതേസമയം ജയലളിതയുടെ ദീര്‍ഘകാല സഹായിയായ ശശികലയ്ക്കെതിരെയും മറ്റുള്ളവര്‍ക്കെതിരെയും എന്ത് അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടിക്ക് ശുപാര്‍ശ ചെയ്തതെന്ന് വ്യക്തതയില്ല.

2

ഏതായാലും ഇടവേളക്ക് ശേഷം ജയലളിതയും മരണം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിക്കുമെന്നുറപ്പാണ്. 2016 സെപ്തംബര്‍ 22ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത ഹൃദയാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ 5 നാണ് മരിക്കുന്നത്. അന്ന് തന്നെ ജയലളിതയുടെ മരണത്തില്‍ പലരും സംശയം പ്രകടിപ്പിച്ച് എത്തിയിരുന്നു.

ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍

3

സഹപ്രവര്‍ത്തകനായ പനീര്‍ശെല്‍വം ആയിരുന്നു അതില്‍ പ്രധാനി. ജയലളിതക്ക് നല്‍കിയ ചികിത്സയില്‍ പനീര്‍ശെല്‍വം സംശയങ്ങള്‍ ഉന്നയിക്കുകയും വി കെ ശശികലയുടെ പങ്ക് ചൂണ്ടിക്കാണിക്കുകയും ചെയ്തത് വലിയ വിവാദത്തിന് കാരണമായി. എന്നാല്‍ പിന്നീട് ജസ്റ്റിസ് അറുമുഖസ്വാമിയുടെ മുമ്പാകെ ഹാജരായ പനീര്‍ശെല്‍വം, ജയലളിതയുടെ മരണത്തില്‍ തനിക്ക് വ്യക്തിപരമായി യാതൊരു സംശയവുമില്ലെന്നും താന്‍ പൊതുജനവികാരം പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു.

4

വി കെ ശശികലയോ അവരുടെ കുടുംബാംഗങ്ങളോ തമിഴ്നാട് മുന്‍ മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും പനീര്‍ശെല്‍വം തന്റെ സത്യവാങ്മൂലത്തില്‍ പറഞ്ഞു. പനിയും നിര്‍ജ്ജലീകരണവും കാരണമാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നായിരുന്നു ആശുപത്രിവൃത്തങ്ങള്‍ ആദ്യം പുറത്തുവിട്ട വിവരം.

5

എന്നാല്‍ ജയലളിത 74 ദിവസം ആശുപത്രിയില്‍ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇത് സംബന്ധിച്ച് യാതൊരു വിശദീകരണവും ഉണ്ടായില്ല. ആശുപത്രിയിലെത്തിച്ചതിന്റെ തലേദിവസം ജയലളിത ചെന്നൈയില്‍ പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നു. അന്ന് ആരോഗ്യവതിയായി കാണപ്പെട്ട ജയലളിതക്ക് പിറ്റേദിവസം പെട്ടെന്ന് തീരെ അവശയായത് എങ്ങനെ എന്നും പലരും ചോദിച്ചിരുന്നു.

ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷനിലേക്ക്; കണ്ണൂര്‍ അസോസിയേഷനില്‍ മിന്നും ജയംബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷനിലേക്ക്; കണ്ണൂര്‍ അസോസിയേഷനില്‍ മിന്നും ജയം

English summary
death of Jayalalitha; stalin government to conduct an inquiry against VK Sasikala and others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X