കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ വധശിക്ഷയുടെ ഫയലുകള്‍ ചിതലരിച്ചു പോയി

Google Oneindia Malayalam News

ന്യൂഡല്‍ഹി:ചിതലിനെ തെറ്റ് പറയാന്‍ പറ്റില്ല. കാരണം ചിതലിന് അറിയില്ലല്ലോ, ഇത് ഇന്ത്യയിലെ കുറ്റവാളികളുടെ ഫയലാണെന്ന്. പറഞ്ഞ് വരുന്നത് മറ്റൊന്നുമല്ല, സ്വാതന്ത്രത്തിന് ശേഷമുള്ള വധശിക്ഷ നടപ്പിലാക്കിയ കുറ്റവാളികളുടെ റെക്കോര്‍ഡുകള്‍ കാണാനില്ല. എന്നാല്‍ ഇത് ഇനി എവിടെ അന്വേഷിച്ചാലും കിട്ടാനും പോകുന്നില്ല. അതായത് കുറ്റവാളികളുടെ ഫയലുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലിരുന്ന് ചിതലരിച്ച് പോയെന്ന് സാരം. ദേശിയ നിയമ സര്‍വ്വകലാശാലയുടെ വധശിക്ഷ പഠനത്തിനാലാണ് ഈ കാര്യം കണ്ടെത്തിയത്.

എന്തായാലും ഫയലുകളിലെ ഈ വീഴ്ചയില്‍ നിന്ന് ഒരു കാര്യം നമുക്ക് മനസ്സിലാക്കാം. ഇത്രയും ഗൗരവമേറിയ ഫയലുകളുടെയും റെക്കോര്‍ഡുകളുടെയും കാര്യത്തില്‍ നമ്മുടെ ഗവണ്‍മെന്റും കോടതികളും എത്രമാത്രം ഉത്തരവാദിത്വം കാണിക്കുന്നുണ്ടന്ന് വ്യക്തമായി.

prisons

വധശിക്ഷയ്ക്ക് വിധേയനായിട്ടുള്ള ഓരോ ജയില്‍പുള്ളിയുടെയും വിവരങ്ങള്‍ രാജ്യത്തെ എല്ലാ കോടതികളിലും ലഭ്യമാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് തൂക്കിലേറ്റപ്പെട്ട കുറ്റവാളികളുടെ മതമോ ജാതിയോ തെളിയിക്കാനുള്ള രേഖകള്‍ കോടതികളിലില്ലെന്നാണ് ദേശീയ നിയമ സര്‍വ്വകലാശാലയുടെ ഡയറക്ടര്‍ അനൂപ് സുരേന്ദ്രന്‍ പറയുന്നത്. എന്നിരുന്നാലും ഏറ്റവും കൂടുതല്‍ വധശിക്ഷ നടന്നത് 1953 മുതല്‍ 1963 വരയാണ്. 1,410 പേരാണ് വധശിക്ഷയ്ക്ക് വിധേയരായതെന്ന് സുരേന്ദ്രന്‍ ,പറയുന്നു.

ദേശീയ നിയമ സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം 1947 ന് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷയ്ക്ക് വിധേയരായിട്ടുള്ളവര്‍ ഉത്തര്‍ പ്രദേശിലാണ്, 366 കുറ്റവാളികളെയാണ് വധിച്ചത്. എന്നാല്‍ വധശിക്ഷയില്‍ രണ്ടാം സ്ഥാനമായ ഹരിയാനയില്‍ 103 കുറ്റിവാളികളും, മദ്ധ്യ പ്രദേശ്(78),മഹാരാഷ്ട്ര(56),കര്‍ണ്ണാടക(39), ബംഗാള്‍(32),ആന്ധ്ര പ്രദേശ്(27),ഡല്‍ഹി(25),രാജസ്ഥാന്‍(8),ഒഡീഷ(5),ജമ്മു കാശ്മീര്‍(5), ഗോവ(1)എന്നിങ്ങനെയാണ്.

English summary
Records of death penalty convicts who have been executed since independence have gone missing from many prisons.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X