കർണാടക ചീഫ് ജസ്റ്റിസിന് വധഭീഷണി ; പ്രഭാത സവാരിക്ക് പോകുമെന്ന് അറിയാം
ബെംഗളുരു : ഹിജാബ് ഹർജിയിൽ വിധി പറഞ്ഞ കർണാടക ചീഫ് ജസ്റ്റിസിന് വധ ഭീഷണി. അഭിഭാഷകന്‍ ഉമാപതി എസിന്‍റെ വാട്‌സ്‌ആപ്പ് നമ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്‌തിയെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. കേസിൽ രണ്ടു പേർ അറസ്റ്റിലായി. തിരുനെല്‍വേലിയില്‍ നിന്ന് കോവൈ റഹ്മത്തുള്ള, തഞ്ചാവൂരില്‍ നിന്ന് എസ് ജമാല്‍ മുഹമ്മദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തമിഴ്‌നാട് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്.
ഭീഷണി സന്ദേശം കണ്ട് താൻ ഞെട്ടിയെന്നും പെട്ടെന്ന് തന്നെ ഹൈക്കോടതി രജിസ്‌ട്രാറിനെ വിവരം അറിയിക്കുകയായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു. രാവിലെ 9.45ഓടെയാണ് ഭീഷണി സന്ദേശം തനിക്ക് ലഭിച്ചത്. തമിഴിലായിരുന്നു ഭീഷണി സന്ദേശം.ഹിജാബ് വിഷയത്തിലെ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു സന്ദേശമെന്നും അഭിഭാഷകൻ പറയുന്നു.

തമിഴ്‌നാട്ടിലെ മധുരയിലെ പൊതു പരിപാടിയിലാണ് സംഭവം. ജാർഖണ്ഡിൽ പ്രഭാതസവാരിക്ക് പോയ ജഡ്‌ജിയെ കൊലപ്പെടുത്തിയ സംഭവത്തെ പരാമർശിക്കുന്നതായിരുന്നു വീഡിയോ സന്ദേശം. സമാനരീതിയിൽ ചീഫ് ജസ്റ്റിസ് പ്രഭാത സവാരിക്ക് പോകുന്ന ഇടങ്ങൾ ആളുകൾക്ക് അറിയാമെന്ന് ഭീഷണി സന്ദേശത്തിൽ പറയുന്നു.
ഹൈക്കോടതി വിശാല ബെഞ്ചിന്‍റെ വിധിക്കെതിരെ കര്‍ണാടകയിലും തമിഴ്‌നാട്ടിലും മതസംഘടനകള്‍ ഉൾപ്പടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മധുരയിലെ യോഗത്തില്‍ തമിഴ്‌നാട് തൗഹീദ് ജമാഅത്ത് ഓഡിറ്റിങ് കമ്മിറ്റി അംഗം കോവൈ റഹ്മത്തുള്ള നടത്തിയ പ്രസംഗം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. വിധി പറഞ്ഞ ജഡ്‌ജിമാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ബിജെപി നമ്മളെ കുറ്റപ്പെടുത്തുമെന്നും സമുദായത്തില്‍ വൈകാരികമായി പ്രതികരിക്കുന്നവരും ഉണ്ടെന്നും റഹ്മത്തുള്ള പ്രസംഗിച്ചു.
കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് റാജിക് മുഹമ്മദ് എന്നയാള്‍ക്കെതിരെയും കേസെടുത്തു. മാര്‍ച്ച് 15നാണ് കര്‍ണാടകയിലെ ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി വിധി പറഞ്ഞത്. ഹിജാബ് മതപരമായി അവിഭാജ്യമായ ഒന്നല്ലെന്നും വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ നടപടി തുടരാമെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്.












Click it and Unblock the Notifications