മുന്‍മന്ത്രിയും ഉദ്ധവ് ക്യാംപ് വിട്ടു... ഇനി 'ശിവസേന'ക്കൊപ്പം; ഷിന്‍ഡെയ്ക്ക് പിന്തുണയേറുന്നു
കഴിഞ്ഞ മാസമാണ് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗമാണ് ഔദ്യോഗിക ശിവസേന എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഇത് ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി. സംസ്ഥാനത്തെ മുന്‍ ആരോഗ്യമന്ത്രിയായിരുന്ന ദീപക് സാവന്ത് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം വിട്ട് ഏക്‌നാഥ് ഷിന്‍ഡെയുടെ ഔദ്യോഗിക വിഭാഗത്തില്‍ ചേര്‍ന്നു. ഏക്‌നാഥ് ഷിന്‍ഡെയുടെ സാന്നിധ്യത്തിലാണ് ദീപക് സാവന്ത് ശിവസേനയില്‍ ചേര്‍ന്നത്.
ശിവസേനയുടെ എം എല്‍ സിയായിരുന്നു ദീപക് സാവന്ത്. ദേവേന്ദ്ര ഫഡന്‍വിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ 2014 മുതല്‍ 2018 വരെ പൊതുജനാരോഗ്യ മന്ത്രിയായി ദീപക് സാവന്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018 ല്‍ ഉദ്ധവ് താക്കറെ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു.
പിന്നീട് നിയമനിര്‍മ്മാണ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ദീപക് സാവന്തിന് ടിക്കറ്റ് നിഷേധിക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേനയുടെ ഔദ്യോഗിക പേരും ചിഹ്നവും കൊടിയും നഷ്ടമായ ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടിയാണ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക്.

കഴിഞ്ഞ മാസമാണ് ഏക്നാഥ് ഷിന്‍ഡെയുടെ വിഭാഗമാണ് ഔദ്യോഗിക വിഭാഗം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഇത് പ്രകാരം ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കാനും ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരുന്നു.
ഉദ്ധവ് താക്കറെ പക്ഷത്തിന് ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) എന്ന പേരും 'ജ്വലിക്കുന്ന പന്തം' ചിഹ്നവും ഉപയോഗിക്കാം എന്നുാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിന് എതിരെ അന്ന് തന്നെ ഉദ്ധവ് താക്കറെ ക്യാംപ് രംഗത്തെത്തിയിരുന്നു
Skin Care-പ്രായം പത്ത് കുറയും, ചർമ്മം തിളങ്ങും; തേനും പാലും മാത്രം മതി
നേരത്തെ ഔദ്യോഗിക പദവി തേടിയുള്ള ഏകനാഥ് ഷിന്‍ഡെയുടെ അപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ തടയണമെന്ന ഉദ്ധവ് താക്കറെ ഗ്രൂപ്പിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഇതോടെയാണ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം പ്രഖ്യാപിച്ചത്.
ശിവസേനയില്‍ ഏക്നാഥ് ഷിന്‍ഡെ വിഭാഗം നടത്തിയ വിമത നീക്കങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം മഹാ വികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കിയത്. ഏക്നാഥ് ഷിന്‍ഡെയും എം എല്‍ എമാരും എം വി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു. പിന്നാലെ ബി ജെ പിക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇരു വിഭാഗങ്ങളും തമ്മില്‍ പാര്‍ട്ടിക്കുള്ളില്‍ അധികാര തര്‍ക്കം ഉടലെടുക്കുന്നത്.












Click it and Unblock the Notifications