അതിഷിക്ക് ആശ്വാസം; ബിജെപി നേതാവ് നൽകിയ അപകീർത്തി കേസ് ഡൽഹി കോടതി തള്ളി
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരായ ബി ജെ പി നേതാവിന്റെ അപകീർത്തി പരാതി ഡൽഹി കോടതി തള്ളി. എ എ പി നേതാവിന്റെ അഭിപ്രായം പ്രതിപക്ഷ പാർട്ടിക്കെതിരെ മൊത്തത്തിൽ നടത്തിയതാണെന്നും സംഘടനയിലെ വ്യക്തിഗത അംഗങ്ങൾക്കെതിരെ അല്ലെന്നും സിറ്റിയിലെ റൂസ് അവന്യൂ കോടതി, സമൻസ് റദ്ദാക്കിയപ്പോൾ ചൂണ്ടിക്കാട്ടി.
കഴിഞ് വർഷം ഏപ്രിലിൽ മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന അതിഷി തന്നെയും മറ്റ് എ എ പി നേതാക്കളെയും ബി ജെ പിയുമായി ബന്ധമുഫള്ള വ്യക്തികൾ സമീപിച്ചിരുന്നുവെന്നും പാർട്ടിയിൽ ചേരണമെന്നും അല്ലെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് ബി ജെ പി നേതാവ് പ്രവീൺ ശങ്കർ കപൂർ കേസ് കൊടുത്തത്.

ബി ജെ പിക്കെതിരെ അതിഷിയും മറ്റ് എ എ പി നേതാക്കളും നടത്തുന്ന ആരോപണങ്ങൾ തെറ്റാണെന്ന് പ്രവീൺ പറഞ്ഞു. അവരാരും തങ്ങളുടെ ആരോപണങ്ങളെ സാധൂകരിക്കുന്ന ഒരു വസ്തുക്കളും നൽകിയിട്ടില്ലെന്നും പരാതിപ്പെട്ടു. 2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഒരു മാസം മുൻപായിരുന്നു. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നടക്കുമ്പോൾ റൂസ് അവന്യൂ കോടതിയുടെ വിധി എ എ പിക്കും ഡൽഹി മുഖ്യമന്ത്രിക്കും ആശ്വാസമാകും. അതിഷി കൽക്കാജി സീറ്റിൽ നിന്ന് വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.
കെജ്രിവാളും അദ്ദേഹത്തിന്റെ മുൻ ഡെപ്യൂട്ടി മനീഷ് സിസോദിയയും ഉൾപ്പെടെയുള്ള മുതിർന്ന എ എ പി നേതാക്കൾ ഡൽഹി മദ്യ എക്സൈസ് നയ കുംഭകോണവുമായി ബന്ധപ്പെട്ട് അഴിമതിക്കേസിൽ ജയിലിൽ കഴിയുന്നതിനിടെയാണ് അതിഷിയുടെ ബി ജെ പിയിൽ ചേരുക അല്ലെങ്കിൽ... എന്ന ആരോപണത്തെ ചൊല്ലി കോലാഹലങ്ങൾ ഉയർന്നത്. അതിഷി അക്കാലത്ത് ( കെജ്രിവാൾ ജയിലിൽ ആയിരുന്ന സമയത്ത് ) പാർട്ടിയുടെ
ഏറ്റവും ഉയർന്ന രണ്ട് നേതാക്കളിൽ ഒരാളായിരുന്നു, മറ്റേയാൾ ഗ്രേറ്റർ കൈലാഷ് എം എൽ എ സൗരഭ് ഭരദ്വാജ് ആണ്.












Click it and Unblock the Notifications