കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരയും തലയും മുറുക്കി കോണ്‍ഗ്രസ്; ജനങ്ങളോട് വേറിട്ട അഭ്യര്‍ത്ഥന, എന്തുകൊണ്ട് അവരെ പരാജയപ്പെടുത്തണം

Google Oneindia Malayalam News

ഭോപ്പാല്‍: കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാലാണ് മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടുപോവുന്നത്. എങ്കിലും ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങില്‍ ഒട്ടും പിറകിലല്ല സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും. സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഏത് വിധേനയും വിജയം ഉറപ്പിക്കാനാണ് ഇരുകക്ഷികളുടേയും ശ്രമം.

24 മണ്ഡലം

24 മണ്ഡലം

ജ്യോതിരാധിത്യ സിന്ധ്യയോടൊപ്പം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയിലേക്ക് പോയ 22 എംഎല്‍എമാരുടേത് അടക്കം 24 മണ്ഡലങ്ങളിലാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. നിലവില്‍ 107 അംഗങ്ങളുടെ പിന്തുണയോടെ ഭരണം നടത്തുന്ന ശിവരാജ് സിങ് സര്‍ക്കാറിന് ഏറ്റവും കുറഞ്ഞത് 9 സീറ്റുകളിലെങ്കിലും വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാവും.

9 സീറ്റിന് താഴേക്ക്

9 സീറ്റിന് താഴേക്ക്

ബിജെപിയുടെ വിജയം 9 സീറ്റിന് താഴേക്ക് ചുരുക്കാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസിന് മുന്നില്‍ അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള വഴികള്‍ തുറക്കുന്നത്. നിലവില്‍ സ്വതന്ത്രര്‍ ഉള്‍പ്പടെ 99 അംഗങ്ങളാണ് പ്രതിപക്ഷത്ത് ഉള്ളത്. കേവല ഭൂരിപക്ഷമായ 116 ലേക്ക് എത്താന്‍ 17 ഏറ്റവും കുറഞ്ഞത് 17 അംഗങ്ങളുടെ കൂടെ പിന്തുണയാണ് അവര്‍ക്ക് വേണ്ടത്.

സിറ്റിങ് സീറ്റുകള്‍

സിറ്റിങ് സീറ്റുകള്‍

തിരഞ്ഞെടുപ്പ് നടക്കുന്ന 24 ല്‍ 23 ഉം കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റുകളാണ്. ജനപ്രതിനിധികളായിരുന്നവര്‍ ബിജെപിയിലേക്ക് പോയെങ്കിലും ഒന്നരവര്‍ഷം മുമ്പ് തങ്ങളെ വോട്ട് ചെയ്ത വിജയിപ്പിച്ച വോട്ടര്‍മാരെ ഒപ്പം നിര്‍ത്തിയാല്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും.

സ്ഥാനാര്‍ത്ഥികളാവും

സ്ഥാനാര്‍ത്ഥികളാവും

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വന്നവര്‍ തന്നെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാവുമെന്ന കാര്യം ഏകദേശം ഉറപ്പാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ തന്നെ ഇവര്‍ക്കെതിരായ വികാരം വോട്ടര്‍മാരില്‍ ശക്തമാക്കുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. പാര്‍ട്ടിയോടും ജനങ്ങളോടും വഞ്ചന കാട്ടിയവര്‍ എന്ന പ്രചാരണം ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് തുടങ്ങിക്കഴിഞ്ഞു.

വിമതരെ പരാജയപ്പെടുത്തണം

വിമതരെ പരാജയപ്പെടുത്തണം

മുതിര്‍ന്ന കോണ്‍ഗ്രസ് നോതാവ് ദിഗ് വിജയ് സിങ് അടക്കമുള്ളവര്‍ വോട്ടര്‍മാരോട് സോഷ്യല്‍ മീഡിയയിലൂടെ വിമതരെ പരാജയപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. തന്‍റെ സന്ദേശം രാജ്യത്തിന്‍റെ താല്‍പര്യം മുന്‍നിര്‍ത്തിയാണെന്നും ദിഗ് വിജയ് സിങ് വ്യക്തമാക്കുന്നു.

ജനാധിപത്യം കാത്തുസൂക്ഷിക്കാന്‍

ജനാധിപത്യം കാത്തുസൂക്ഷിക്കാന്‍

പാര്‍ട്ടി പരിഗണനങ്ങള്‍ക്ക് മുകളിലായി ഇന്ത്യന്‍ ജനാധിപത്യം കാത്തുസൂക്ഷിക്കാന്‍ വേണ്ടി ഒന്നിക്കണമെന്ന് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയ മണ്ഡലത്തിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുയാണെന്നും ദിഗ് വിജയ് സിങ് പറഞ്ഞു. നിങ്ങല്‍ കോണ്‍ഗ്രസിനെയോ ബിജെപിയോ ആരെ വേണമെങ്കിലും പിന്തുണച്ചലും ഈ 22 എംഎല്‍എമാരെ പരാജയപ്പെടുത്തേണ്ടത് രാജ്യത്തിന്‍റെ ജനാധിപത്യത്തിന്‍റെ അനിവാര്യതയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു

വീണ്ടും വിജയിച്ചാല്‍

വീണ്ടും വിജയിച്ചാല്‍

കാരണം കൂറുമാറിയ അവര്‍ ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ചാല്‍ എല്ലാ പാര്‍ട്ടികളുടേയും ഒരു പാരമ്പര്യമായി ഇത് മാറും. ആളുകള്‍ക്ക് പാര്‍ട്ടിക്ക് വോട്ട് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. പക്ഷെ ഇത്തരക്കാര്‍ വിജയിച്ചാല്‍ എംഎല്‍എമാരെ വാങ്ങുകയും സര്‍ക്കാരുകള്‍ രൂപീകരിക്കുകയും ചെയ്യും.

നിയമസഭാ സാമാജികരെ വാങ്ങുന്നത്

നിയമസഭാ സാമാജികരെ വാങ്ങുന്നത്

രാഷ്ട്രീയ പാർട്ടികൾ മേലിൽ വോട്ട് ചോദിക്കാൻ ആളുകളുടെ അടുത്തേക്ക് പോയെന്ന് വരില്ല. പകരം "നിയമസഭാ സാമാജികരെ വാങ്ങുന്നതാണ്" എളുപ്പമെന്ന് അവര്‍ കരുതും. ഇതോടെ ജനവിധിയുടെ പ്രധാന്യം നഷ്ടപ്പെടും. വലിയ നേതാക്കള്‍ ഇടനിലക്കാരായി മാറുകയും എംഎല്‍എമാര്‍ ഒരു ചരക്കായി മാറുമെന്നും സിംഗ് വാദിച്ചു.

മാതൃകയായി മാറും

മാതൃകയായി മാറും

ഉപതിരഞ്ഞെടുപ്പില്‍ ഈ 22 എംഎല്‍എമാര്‍ പരാജയപ്പെട്ടാല്‍ മധ്യപ്രദേശും നിങ്ങളുടെ പ്രദേശവും രാജ്യത്തിന് മുന്നില്‍ ഒരു മാതൃകയായി മാറും. അങ്ങനെയാവുമ്പോല്‍ ഒരു പാര്‍ട്ടിയും എംഎല്‍എമാരെ വാങ്ങാന്‍ ആഗ്രഹിക്കില്ലും. ഒരു നിയമസഭാംഗവും സ്വയം ഒരു വില്‍പ്പന ചരക്കായി മാറില്ലെന്നും മുന്‍മുഖ്യമന്ത്രി കൂടിയായ സിംഗ് പറഞ്ഞു.

അവസാന അവസരം

അവസാന അവസരം

എന്നാല്‍ ഒരു വോട്ടർ കോൺഗ്രസ് പാർട്ടിയെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, തുടർന്നുള്ള എല്ലാ തിരഞ്ഞെടുപ്പുകളും ഒരു അവസരമായി ലഭിക്കും. എന്നാൽ, ഇത് (നിയമസഭാ ഉപതെരഞ്ഞെടുപ്പ്) ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ഉത്തരവിന്റെ പ്രാധാന്യം ഉയർത്തിപ്പിടിക്കുന്നതിനുമുള്ള അവസാന അവസരമാണ്.

ഈ ജന്മത്തില്‍

ഈ ജന്മത്തില്‍

ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ ബിജെപി അനുകൂലികൾ ബിജെപിക്കും, കോൺഗ്രസ് അനുഭാവികൾ കോൺഗ്രസിനും വോട്ടുചെയ്യുന്നു. എന്നാൽ ഈ 22 മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ ഏത് പാര്‍ട്ടിയില്‍ അവര്‍ മത്സരിച്ചാലും അവരെ ഈ ജന്മത്തില്‍ വിജയിക്കാൻ പോലും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

 കടുത്ത നടപടികളുമായി കുവൈത്ത്; പെരുന്നാളിന് ശേഷം 50 ശതമാനം വിദേശികളെ മുനിസിപ്പാലിറ്റി പിരിച്ചു വിടും കടുത്ത നടപടികളുമായി കുവൈത്ത്; പെരുന്നാളിന് ശേഷം 50 ശതമാനം വിദേശികളെ മുനിസിപ്പാലിറ്റി പിരിച്ചു വിടും

 സോണിയയെ തൊട്ട് ബിജെപി സര്‍ക്കാര്‍; കളത്തിലിറങ്ങി ഡികെ ശിവകുമാര്‍, ഇത് അംഗീകരിക്കില്ല സോണിയയെ തൊട്ട് ബിജെപി സര്‍ക്കാര്‍; കളത്തിലിറങ്ങി ഡികെ ശിവകുമാര്‍, ഇത് അംഗീകരിക്കില്ല

English summary
defeating these 22 to save democracy, says Digvijay singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X