ആധുനികവത്കരണത്തിന് ഇന്ത്യന്‍ സൈന്യം, പിനാക റോക്കറ്റ് ലോഞ്ചറുകള്‍ വാങ്ങുന്നു; കരാറില്‍ ഒപ്പുവെച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം ആധുനികവത്കരണത്തിന്റെ ഭാഗമായി പുത്തന്‍ ആയുധങ്ങള്‍ സ്വന്തമാക്കുന്നു. പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരം പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറിലേക്ക് ആറായിരത്തില്‍ അധികം റോക്കറ്റുകളാണ് വാങ്ങുന്നത്. ഇതിനായുള്ള പദ്ധതിയില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. 2800 കോടിയാണ് ഇതിനായി ചെലവിടുന്നത്.
ഏകദേശം 6400 റോക്കറ്റുകള്‍ ഇന്ത്യ വാങ്ങും. ഏരിയ ഡിനയല്‍ മ്യൂണിഷന്‍ ടൈപ്പ് 2, ടൈപ്പ് 3 വിഭാഗത്തില്‍ വരുന്നവയാണ് ഇത്. പ്രതിരോധ കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ഒരേസമയം ഒന്നിലധികം മിസൈലുകള്‍ തൊടുത്തുവിടാന്‍ കഴിയുന്ന റോക്കറ്റ് ലോഞ്ചറാണ് പിനാക. പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച റോക്കറ്റുകള്‍ മാത്രാണ് പദ്ധതിപ്രകാരം സൈന്യം സ്വന്തമാക്കുന്നത്.

കഴിഞ്ഞയാഴ്ച്ചയാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗം കരാറിന് അനുമതി നല്‍കിയത്. ഇതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അര്‍മേനിയ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുള്ള ഇന്ത്യന്‍ നിര്‍മിത ആയുധ സംവിധാനം കൂടിയാണ് പിനാക. 1.2 ടണ്‍ ഭാരം വരെ പിനാകയ്ക്ക് വഹിക്കാന്‍ കഴിയുന്നതാണ്. 44 സെക്കന്റിനുള്ളില്‍ 12 റോക്കറ്റുകള്‍ 75 കിലോമീറ്റര്‍ ദൂരപരിധിയിലേക്ക് വരെ പ്രയോഗിക്കാന്‍ സാധിക്കുമെന്നതാണ് ഇവയുടെ പ്രധാന സവിശേഷത.
അതേസമയം പിനാക വെപ്പണ്‍ സിസ്റ്റണ്‍ ഹിന്ദു ദൈവം ശിവന്‍ നാമത്തിലാണ് രൂപപ്പെടുത്തിയത്. ഡിആര്‍ഡിഒ ആണ് ഇവ വികസിപ്പിച്ചെടുത്തത്. അമേരിക്കന്‍ നിര്‍മിത എസ്‌ഐജി സോവര്‍ അസോള്‍ട്ട് റൈഫിള്‍സ് വാങ്ങാനും തീരുമാനമായിട്ടുണ്ട്. അധികമായി 70000 റൈഫിളുകളാണ് വാങ്ങുന്നത്. 840 കോടി മൂല്യം വരുന്നതാണ് ഈ ഡീല്‍. അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ള സൈനിക ട്രൂപ്പുകള്‍ക്ക് ഇവ കരുത്ത് പകരുമെന്ന് ഉറപ്പാണ്.
ഡിഎസി യോഗത്തിലാണ് ഇതിനുള്ള അനുമതി നല്‍കിയത്. സൈന്യത്തില്‍ ഇന്‍സാസ് റൈഫിളുകള്‍ക്ക് പകരം ഇവ ഇടംപിടിച്ചത്. 2019ല്‍ 72400 റൈഫിളുകള്‍ വാങ്ങാന്‍ അമേരിക്കന്‍ കമ്പനിയുമായി കരാറുണ്ടാക്കിയിരുന്നു. 694 കോടിയാണ് ഇതിന്റെ വില. ചൈന, പാകിസ്താന്‍ അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുന്ന സൈനിക ട്രൂപ്പുകള്‍ ഈ റൈഫിളുകളാണ് ഉപയോഗിക്കുന്നത്.
കൂടുതല്‍ ദൂരത്തേക്ക് വെടിയുതിര്‍ക്കാനും, അതുപോലെ മികച്ച പ്രവര്‍ത്തനത്തിനുമാണ് കൂടുതല്‍ റൈഫിളുകള്‍ വാങ്ങുന്നത്. നേരത്തെ വാങ്ങിയ റൈഫിളുകളില്‍ 66400 എണ്ണം ഇന്ത്യന്‍ സൈന്യത്തിനും, 4000 റൈഫിളുകള്‍ വ്യോമസേനയ്ക്കും,രണ്ടായിരം നാവിക സേനയ്ക്കുമാണ് ലഭിച്ചത്. ഉയര്‍ന്ന റീക്കോയില്‍ ക്ഷമതയും, അതുപോലെ ഏറ്റുമുട്ടലില്‍ ഇവ മികവോടെ ഉപയോഗിക്കാന്‍ സാധിക്കുന്നതുമെല്ലാം എസ്‌ഐജി 716ന്റെ നേട്ടങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ്. പെര്‍ഫോമന്‍സ് പ്രശ്‌നങ്ങള്‍ ഇതുവരെ ഈ റൈഫിള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.












Click it and Unblock the Notifications