Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 2100 രൂപ! വമ്പന്‍ പ്രഖ്യാപനവുമായി കെജ്രിവാള്‍

ന്യൂഡല്‍ഹി: 2025 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആം ആദ്മി പാര്‍ട്ടി മൂന്നാം തവണയും അധികാരത്തില്‍ വന്നാല്‍ 18 വയസിന് മുകളിലുള്ള എല്ലാ സ്ത്രീകളുടെയും അക്കൗണ്ടിലേക്ക് 2,100 രൂപ വീതം നിക്ഷേപിക്കുമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. ഇതിന് വേണ്ട രജിസ്‌ട്രേഷന്‍ നടപടികള്‍ നാളെ തന്നെ ആരംഭിക്കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി അടുത്ത പത്തോ പതിനഞ്ചോ ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും എന്നതിനാല്‍ തുക ഉടന്‍ അക്കൗണ്ടിലേക്ക് നിക്ഷേപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാ സ്ത്രീകള്‍ക്കും 1000 രൂപ നല്‍കുമെന്ന് ഞാന്‍ മുമ്പ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ചില സ്ത്രീകള്‍ എന്റെ അടുത്ത് വന്ന് വിലക്കയറ്റം കാരണം 1000 രൂപ മതിയാകില്ലെന്ന് പറഞ്ഞു,' അദ്ദേഹം പറഞ്ഞു.

Arvind Kejriwal

ഇക്കാര്യം പരിഗണിച്ചാണ് 2100 രൂപയായി തുക വര്‍ധിപ്പിച്ചത് എന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ കെജ്രിവാള്‍ പറഞ്ഞു. മുഖ്യമന്ത്രി അതിഷിയോടൊപ്പമുള്ള ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് രാവിലെ അതിഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഈ നിര്‍ദ്ദേശം പാസാക്കി എന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ആവശ്യമായ പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള ആശങ്കകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. ''പണം എവിടെ നിന്ന് വരും? ഞാന്‍ കണക്കുകളുടെ മാന്ത്രികനാണ്. പണം എവിടെ നിന്ന് കിട്ടുമെന്ന് എനിക്കറിയാം. പറയുന്ന കാര്യം ഞാന്‍ ചെയ്തിരിക്കും, അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചില്‍ കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 18 വയസിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും മുഖ്യമന്ത്രി സമ്മാന്‍ യോജനയ്ക്ക് കീഴില്‍ പ്രതിമാസം 1000 രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഈ പദ്ധതിക്ക് മധ്യപ്രദേശിലെ ലാഡ്ലി ബെഹ്ന യോജനയുമായി സാമ്യമുണ്ട്. താഴ്ന്ന, ഇടത്തരം വീടുകളിലെ സ്ത്രീകള്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് പ്രതിമാസം 1000 രൂപ ലഭിക്കുന്ന പദ്ധതിയാണ് ലാഡ്ലി ബെഹ്ന യോജന. താന്‍ മുഖ്യമന്ത്രിയായിരിക്കെ മാര്‍ച്ചില്‍ ഈ പദ്ധതി നടപ്പാക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ഗൂഢാലോചന നടത്തി (ഡല്‍ഹി മദ്യനയ കേസില്‍) തന്നെ ജയിലിലടച്ചതിനാല്‍ മുടങ്ങി പോയതാണ് എന്നും അദ്ദേഹം പറഞ്ഞു.

ജയിലില്‍ നിന്ന് പുറത്തുവന്നതിന് ശേഷം താന്‍ അതിഷിയോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നു എന്നും അരവിന്ദ് കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കെജ്രിവാളിന്റെ പ്രഖ്യാപനത്തോട് ലോലിപോപ്പ് എന്നായിരുന്നു ബിജെപി വിശേിപ്പിച്ചത്. കെജ്രിവാള്‍ നുണകളുടെ രാജാവാണ് എന്നും ആം ആദ്മി ഭരിക്കുന്ന പഞ്ചാബില്‍ സമാനമായ പദ്ധതി പ്രഖ്യാപിച്ചിട്ട് നടപ്പിലാക്കിയിട്ടില്ല എന്നും ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ദേവ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+