കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് രൂപക്ക് രണ്ട് കിലോ ഗോതമ്പ്... സ്ത്രീ സുരക്ഷയും ഭിന്നലിംഗക്കാർക്കും മുൻഗണന: ബിജെപി പ്രകടനപത്രിക

Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പത്രിക പുറത്തിറക്കി ബിജെപി. ദില്ലി സങ്കൽപ്പ പത്ര എന്ന പേരിൽ ദില്ലി ബിജെപി പ്രസിഡന്റ് മനോജ് തിവാരി, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, പ്രകാശ് ജാവദേക്കർ, ഹർഷ് വർധൻ, ബിജെപി എംപിമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയിട്ടുള്ളത്.

പത്തരമാറ്റ് വിഷം! വ്യാജ വാർത്ത നൽകിയ അർണബിന്റെ റിപ്പബ്ലിക് ടിവിക്കെതിരെ രാജ്ദീപ് സർദേശായിപത്തരമാറ്റ് വിഷം! വ്യാജ വാർത്ത നൽകിയ അർണബിന്റെ റിപ്പബ്ലിക് ടിവിക്കെതിരെ രാജ്ദീപ് സർദേശായി

സ്ത്രീ സുരക്ഷ, മികച്ച റോഡ്, വീട് നിർമാണം, വികസനം, ഭിന്നലിംഗക്കാരുടെ പ്രശ്നനങ്ങൾ പരിഹരിക്കും എന്നീ വാഗ്ധാനങ്ങളാണ് ബിജെപി മുന്നോട്ടുവെച്ചിട്ടുള്ളത്. ദില്ലിയിൽ അംഗീകാരമില്ലാത്തെ കോളനികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ പ്രശ്നങ്ങൾ അഭിമുഖീകരിക്കും എന്ന വാഗ്ധാനവും മുന്നോട്ടുവെച്ചിട്ടുണ്ട്. ദില്ലിയിലെ 11 ലക്ഷം ജനങ്ങളുമായി ചർച്ച ചെയ്ത ശേഷമാണ് പ്രകടന പത്രിക പുറത്തിറക്കിയിട്ടുള്ളത്. പാവപ്പെട്ടവർക്ക് രണ്ട് രൂപക്ക് ഗുണമേന്മയുള്ള രണ്ട് കിലോ ഗോതമ്പ് പൊടി, ദില്ലിയിലെ എല്ലാ വീടുകളിലും പൈപ്പ് കണക്ഷൻ എന്നിവ ലഭ്യമാക്കുക എന്നീ പ്രശ്നങ്ങളും അഭിമുഖീകരിക്കുക.

bjp-1580480995.

ദില്ലിയിൽ ലഭിച്ചുകൊണ്ടിരുന്ന മൂന്ന് കേന്ദ്രസർക്കാർ പദ്ധതികളാണ് ആപ്പ് സർക്കാർ നിർത്തലാക്കിയത്. ആയുഷ്മാൻ ഭാരത് യോജന, പ്രധാനമന്ത്രി ആവാസ് യോജന, കിസാൻ സമ്മാൻ നിധി എന്നീ പദ്ധതികളാണ് നിർത്തലാക്കിയത്. ബിജെപി സർക്കാർ ദില്ലിയിൽ അധികാരത്തിലെത്തിയാൽ പദ്ധതികൾ പുനരാരംഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപിയാണ് ആദ്യത്തെ പ്രകടന പത്രിക പുറത്തിറക്കിയത്.

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 49 ബസുകളാണ് ബിജെപി പ്രചാരണത്തിനായി പുറത്തിറക്കിയിട്ടുള്ളത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബിജെപി മുഖ്യമന്ത്രി മനോജ് തിവാരി, വിജയ് ഗോയൽ, രാജ് ഹാൻസ് എന്നിവരും പ്രചാരണത്തിനായി ദില്ലിയിലെത്തും. ഫെബ്രുവരി എട്ടിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം 11നാണ്. ആപ്പ് ഭരിക്കുന്ന ദില്ലിയിൽ കോൺഗ്രസ്- ആപ്പ്- ബിജെപി പോരാട്ടമാണ് നടക്കുന്നത്. 70 അംഗ നിമയസഭാ തിരഞ്ഞെടുപ്പിൽ 67 സീറ്റ് നേടിയാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്തിലുള്ള ആപ്പ് സർക്കാർ അധികാരത്തിലെത്തിയത്. ആപ്പ് തന്നെ അധികാരം നിലനിർത്തുമെന്നാണ് പുറത്തുവന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത്.

English summary
Delhi Assembly Polls 2020: BJP releases election manifesto, promises wheat flour at Rs 2 per kg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X