കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കെജ്രിവാൾ സർക്കാരുണ്ടാക്കില്ല, ബിജെപിക്ക് 20 സീറ്റ് പോലും ലഭിക്കില്ല', സർപ്രൈസെന്ന് കോൺഗ്രസ്!

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞത് ആം ആദ്മി പാര്‍ട്ടി അടക്കമുളള രാഷ്ട്രീയ പാര്‍ട്ടികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. വോട്ടിംഗ് ശതമാനം കുറഞ്ഞത് തങ്ങള്‍ക്ക് ഗുണകരമാവും എന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

48 സീറ്റ് നേടി അധികാരത്തിലെത്തും എന്നാണ് ബിജെപി ദില്ലി അധ്യക്ഷന്‍ മനോജ് തിവാരി തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ പ്രതികരിച്ചിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് സീറ്റ് കുറയുമെങ്കിലും അധികാരം നിലനിര്‍ത്താനാവും എന്ന് എല്ലാ എക്‌സിറ്റ് പോളുകളും ഒരുപോലെ പ്രവചിക്കുന്നു. എന്നാല്‍ വോട്ടെണ്ണിക്കഴിയുമ്പോള്‍ സര്‍പ്രൈസ് കാത്തുവെച്ചിട്ടുണ്ട് എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

കൂറ്റൻ വിജയം നോക്കേണ്ട

കൂറ്റൻ വിജയം നോക്കേണ്ട

ടൈംസ് നൗ, റിപ്പബ്ലിക് ടിവി, ന്യൂസ് എക്‌സ് അടക്കമുളള എട്ടോളം എക്‌സിറ്റ് പോളുകളും ദില്ലി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കാണ് വിജയം പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റുകളും തൂത്തുവാരിയത് പോലുളള കൂറ്റന്‍ വിജയം ഇക്കുറി ആം ആദ്മി പാര്‍ട്ടിക്കുണ്ടാകില്ല എന്നാണ് പ്രവചനങ്ങള്‍. അതേസമയം കഴിഞ്ഞ തവണ 3 സീറ്റില്‍ മാത്രം വിജയിച്ച ബിജെപി സീറ്റുയര്‍ത്തിയേക്കും.

ദില്ലിയിൽ സർപ്രൈസ്

ദില്ലിയിൽ സർപ്രൈസ്

എന്നാല്‍ 15 വര്‍ഷം ദില്ലി ഭരിച്ച കോണ്‍ഗ്രസ് ദയനീയമായി തകര്‍ന്നടിയും എന്നാണ് പ്രവചനങ്ങള്‍. 2015ലേതിന് സമാനമായി ഒരു സീറ്റിലും ജയിക്കാതെ കോണ്‍ഗ്രസ് നാണംകെടാനുളള സാധ്യത ഏറെയാണ്. അതേസമയം ഹരിയാനയിലേതിന് സമാനമായി കോണ്‍ഗ്രസ് ഒരു സര്‍പ്രൈസ് ദില്ലിയിലും ഒരുക്കും എന്നാണ് മുതിര്‍ന്ന നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പ്രതികരിച്ചിരിക്കുന്നത്.

ഹരിയാന ആവർത്തിക്കും

ഹരിയാന ആവർത്തിക്കും

ഹരിയാനയില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റ് മാത്രമേ ലഭിക്കൂ എന്നായിരുന്നു ചില മാധ്യമങ്ങള്‍ അന്ന് പ്രവചിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് 31 സീറ്റുകളില്‍ വിജയിച്ചുവെന്നും അത് ദില്ലിയിലും ആവര്‍ത്തിക്കുമെന്നും സുര്‍ജേവാല പ്രതികരിച്ചു. ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്രയും എക്‌സിറ്റ് പോളുകളെ തളളി രംഗത്ത് വന്നിട്ടുണ്ട്.

ഫ്രെബുവരി 11ന് തെളിയും

ഫ്രെബുവരി 11ന് തെളിയും

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളേക്കാള്‍ മികച്ച നേട്ടം കോണ്‍ഗ്രസ് ദില്ലിയിലുണ്ടാക്കുമെന്ന് സുഭാഷ് ചോപ്ര പറഞ്ഞു. അക്കാര്യം ഫ്രെബുവരി 11ന് തെളിയിക്കപ്പെടും. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുളള വിവരങ്ങളില്‍ നിന്ന് അതാണ് മനസ്സിലാകുന്നത്. എക്‌സിറ്റ് പോളുകള്‍ തെറ്റാകാന്‍ പോവുകയാണ്. അരവിന്ദ് കെജ്രിവാള്‍ ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കില്ലെന്നും സുഭാഷ് ചോപ്ര പറഞ്ഞു.

കോണ്‍ഗ്രസ് അമ്പരപ്പിക്കും

കോണ്‍ഗ്രസ് അമ്പരപ്പിക്കും

48 സീറ്റിലധികം ലഭിക്കുമെന്ന ബിജെപിയുടെ അവകാശവാദത്തെയും ചോപ്ര തളളി. ബിജെപിക്ക് ദില്ലിയില്‍ 20 സീറ്റ് പോലും തികച്ച് കിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. ദില്ലിയില്‍ ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് അമ്പരപ്പിക്കുമെന്ന് ദില്ലിയുടെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി പിസി ചാക്കോ പറഞ്ഞു. ദില്ലിയിലെ മത്സരം കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലാണെന്നും ബിജെപി മുഖ്യ എതിരാളി അല്ലെന്നും പിസി ചാക്കോ പറഞ്ഞു.

English summary
Delhi assembly polls 2020: Congress rejects exit poll predictions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X