കൗതുകത്തിന് ഹുണ്ടായി കാറില്‍ കയറി ഡോറടച്ചു; ആറുവയസുകാരന്‍ ചൂടേറ്റ് മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഹുണ്ടായി കാറില്‍ കൗതുകത്തിന് കയറിയ ആറുവയസുകാരന്‍ ചൂടേറ്റ് മരിച്ചു. ദില്ലി റാണി ബാഗിലാണ് സംഭവം. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മകനായ സോനുവാണ് മരിച്ചത്. വഴിയോരത്ത് പച്ചക്കറി വില്‍പന നടത്തി ഉപജീവനം നടത്തുന്ന കുടുംബത്തിനാണ് ദുരന്തമുണ്ടായതെന്ന് ദില്ലി പോലീസ് പറഞ്ഞു.

സോനു ആദ്യമായാണ് ഒരു കാറില്‍ കയറുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. വീടിന് മുന്നിലെ കാറില്‍ കയറി ഡോര്‍ അടച്ചതോടെ അത് ഓട്ടോമാറ്റിക് ലോക്ക് ആയി. പുറത്തിറങ്ങാന്‍ കഴിയാതിരുന്ന കുട്ടി കടുത്തു ചൂടേറ്റ് മരിക്കുകയായിരുന്നു. പുറത്ത് 44 ഡിഗ്രി ചൂടുള്ളപ്പോഴായിരുന്നു കുട്ടി കാറിനുള്ളില്‍ അടയ്ക്കപ്പെട്ടത്.

trafficking

അഞ്ചുമണിക്കൂറോളംനേരം കുട്ടി കാറിനുള്ളില്‍ ആരുംകാണാതെ നരകിച്ചു. കുട്ടിയെ കാണാതെ നാടുമുഴുവന്‍ തിരഞ്ഞെങ്കിലും വീടിന് തൊട്ടടുത്തുണ്ടായ കാറില്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. കുട്ടിയെ കണ്ടെടുക്കുമ്പോള്‍ കാറിനുള്ളില്‍ നിന്നും രക്ഷപ്പെടാനുള്ള പരിശ്രമത്തില്‍ കാല്‍ ഗിയറിനുള്ളില്‍ കുടുങ്ങിയിരുന്നു. കുട്ടിയെ രക്ഷിക്കാനായി കാറിനുള്ളില്‍ കയറുമ്പോള്‍ പൊള്ളുന്ന ചൂടായിരുന്നെന്ന് സോനുവിന്‍ ആന്റി മഞ്ചു പറഞ്ഞു.

കുട്ടിയുടെ അമ്മ പോളിയോ ബാധിച്ചവരാണ്. അച്ഛനാകട്ടെ ഇടതുകൈ ഇലക്ട്രിക് ഷോക്കേറ്റ് നഷ്ടപ്പെട്ടിരുന്നു. ഉന്തുവണ്ടിയില്‍ വീടുവീടാന്തരം പച്ചക്കറി വിറ്റാണ് സോനുവിന്റെ പിതാവ് കുടുംബം പുലര്‍ത്തിയിരുന്നത്. അശ്രദ്ധമൂലം മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ രോദനം കണ്ടുനില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

English summary
Delhi boy who died of heat in Hyundai Accent had never been in a car before
Please Wait while comments are loading...