ദില്ലിക്ക് 41,129 കോടിയുടെ 'ആം ആദ്മി' ബജറ്റ്; വിശദാംശങ്ങള്‍...
ദില്ലി: ചരിത്രവിജയം നേടി തലസ്ഥാന നഗരിയില്‍ അധികാരമേറ്റ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ തങ്ങളുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. 41,129 കോടി രൂപയുടെ ബജറ്റാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അവതരിപ്പിച്ചത്. ഫെബ്രുവരി 7 ന് നടന്ന ദില്ലി തിരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റുകളും നേടിയാണ് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്.
ചരിത്രപരമായ ബജറ്റാണ് ആം ആദ്മി പാര്‍ട്ടി അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ആം ആദ്മികളുടെ ബജറ്റാണിത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും അടക്കം എല്ലാവര്‍ക്കും വേണ്ടിയുള്ള ബജറ്റാണ് തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ കന്നി ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍ കാണൂ...

സ്വരാജ് നിധി ഏറ്റവും പ്രധാനം
സ്വരാജ് നിധിയിലേക്ക് 253 കോടി രൂപ അനുവദിച്ചതാണ് ബജറ്റിലെ ഏറ്റവും പ്രധാന നിര്‍ദ്ദേശം. കോളനി നിവാസികള്‍ക്കുള്ള പദ്ധതികള്‍ക്ക് വേണ്ടിയാണ് സ്വരാജ് നിധി രൂപീകരിച്ചിരിക്കുന്നത്.

കോളേജുകളില്‍ വൈഫൈ
സ്വകാര്യ കോളജുകളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കുന്നതിന് 50 കോടി ബജറ്റില്‍ വിലയിരുത്തി. വിദ്യഭ്യാസ മേഖലയ്ക്ക് 9,836 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഗവേണന്‍സിന് പ്രാമുഖ്യം
ഇ - ഗവേണന്‍സ്, എം - ഗവേണന്‍സ് പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കും. ആരോഗ്യ മേഖലയ്ക്കായി 4787 കോടി രൂപ ബജറ്റില്‍ വിലയിരുത്തി.

വിദ്യാഭ്യാസത്തിന് പ്രാധാന്യം
സ്‌കൂള്‍ - കോളേജുകളില്‍ 20,000 അധ്യാപകരെ കൂടി നിയമിക്കും. സര്‍ക്കാര്‍ സ്‌കൂളുകളിലും സി സി ടി വി ക്യാമറ സ്ഥാപിക്കും. 50 സ്‌കൂളുകളെ മോഡല്‍ സ്‌കൂളുകളായി വികസിപ്പിക്കും.

സുരക്ഷയ്ക്കും ഫണ്ട്
ഗതാഗത മേഖലയ്ക്ക് 5085 കോടി രൂപ നീക്കിവെച്ചു. സ്ത്രീകളുടെ സുരക്ഷയ്ക്ക് ഡി ടി സി ക്ലസ്റ്ററുകളില്‍ സി സി ടി വി ക്യാമറ സ്ഥാപിക്കും.












Click it and Unblock the Notifications