Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ്; വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്ന് കേജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നാണ് അദ്ദേഹത്തിന് ചെറിയ ലക്ഷണങ്ങളോടെ കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം നിലവില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിവരം പങ്കുവെച്ചത്. തനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചുവെന്നും താനിപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ആരെങ്കിലും താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണമെന്നും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഡല്‍ഹിയില്‍ കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും മിക്ക അണുഭാദകളും സൗമ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഡല്‍ഹിയില്‍ ഓരോ ദിവസം കഴിയും തോറും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഇന്നലെ 4,099 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഡല്‍ദി ദുരന്ര നിവാരണ അതോറിറ്റി നിലവിലെ കോവിഡ് സാഹചര്യം വിശകലനം ചെയ്യും. ഡല്‍ഹിയില്‍ കോവിഡ് വര്‍ധിച്ച വരുന്നതിനാല്‍ ഇന്ന് രാവിലെ 11 മണിക്ക് ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരും. തിങ്കളാഴ്ച ഡല്‍ഹിയിലെ പോസിറ്റീവ് നിരക്ക് 6.46% ആയിരുന്നു. പോസിറ്റീവ് നിരക്ക് രണ്ട് ദിവസത്തില്‍ കൂടുതല്‍ 5% ന് മുകളില്‍ തുടരുകയാണെങ്കില്‍, ഡല്‍ഹി സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കുകയും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തേക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ar

അതേസമയം ഇന്ത്യ കോവിഡ് മൂന്നാം തരംഗത്തിലൂടെ കടന്ന്‌പോകുകയാണെന്നാണ് വാക്‌സിന്‍ ടാസ്‌ക് ഫോഴ്സ് അധ്യക്ഷന്‍ ഡോ എന്‍കെ അറോറ പറയുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം കേസുകളുടെയും നല്ലൊരു ഭാഗം വന്‍ നിരങ്ങളില്‍ നിന്നാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇത് മൂന്നാം തരംഗത്തിന്റെ തൂചന കൂടിയാണെന്നും അധികൃതര്‍ പറയുന്നു.

ദില്ലിയിലും മുംബൈയിലും വന്‍ തോതിലാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചിരിക്കുന്നത്. ദില്ലിയില്‍ ഇന്നലെ 3194 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെയ് ഇരുപതിന് ശേഷം ദില്ലിയില്‍ ഇത്രയും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമാണ്. ആ സമയത്തായിരുന്നു ഇന്ത്യയില്‍ രണ്ടാം തരംഗം എത്തിയിരുന്നത്. മഹാരാഷ്ട്രയിലും വന്‍ തോതിലാണ് കോവിഡ് കേസുകള്‍ വര്‍ധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ വന്‍ തോതിലാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചത്. മുബൈയില്‍ 8063 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 27 ശതമാനത്തിന്റെ വര്‍ധനവാണിതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

6347 കേസുകളാണ് ശനിയാഴ്ച്ച മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ദില്ലിയിലും മുംബൈയിലും ഉള്ള കേസുകളില്‍ അധികവും യാതൊരു രോഗലക്ഷണവും പ്രകടിപ്പിക്കാത്തതാണെന്നും ആശങ്കയുടെ ആക്കം കൂട്ടുന്നു. ജനുവരിയിലെ ആദ്യ രണ്ട് ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ദില്ലിയിലാണ്. ഇത് ഓഗസ്റ്റ് മുതല്‍ നവംബര്‍ മാസങ്ങളില്‍ ദില്ലിയില്‍ രേഖപ്പെടുത്തിയ കേസുകളേക്കാള്‍ അധികമാണ്. ജനുവരി ഒന്നിന് ദില്ലിയില്‍ 5910 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച്ച ഇത് 2716 ആയി കുറഞ്ഞു. ഞായറാഴ്ച്ച ഇത് വീണ്ടും കൂടി. 3194 കേസുകളായി ഉയരുകയായിരുന്നു. ഡിംസബറില്‍ കണ്ടെത്തിയ ഒമൈക്രോണിന്റെ വ്യാപനം ആശങ്കപ്പെടുത്തുന്നതാണെന്ന് ടാസ്‌ക് ഫോഴ്‌സ് മേധാവി അറോറ പറയുന്നത്.

കഴിഞ്ഞ ആഴ്ച്ചത്തെ കണക്ക് നോക്കുമ്പോള്‍ കൊവിഡ് കേസുകളില്‍ പന്ത്രണ്ട് ശതമാനവും ഒമൈക്രോണായി ഉയര്‍ന്നിരുന്നു. അതിന് ശേഷം 28 ശതമാനമായി ഇപ്പോഴത് മാറിയിരിക്കുകയാണ്. വ്യാപനമെന്നത് വന്‍ തോതിലാണ് ഡല്‍ഹിയില്‍ സംഭവിക്കുന്നത്. ദില്ലിയില്‍ 75 ശതമാനത്തോളം കേസുകള്‍ ഒമൈക്രോണാണെന്ന് പറയേണ്ടി വരുമെന്ന് അറോറ പറഞ്ഞു. ഇന്ത്യ ഇതുവരെ 1700 ഒമൈക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകളുള്ളത്. 510 രോഗികളാണ് ഇവിടുള്ളത്. പുതിയ കൊവിഡ് കേസുകളില്‍ 22 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മൂന്നാം തരംഗം നമ്മുടെ പടിവാതില്‍ക്കല്‍ ഉണ്ടെന്ന് പറയാം. രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത് മൂന്നാം തരംഗത്തിന്റെ തുടക്കത്തിലൂടെയാണെന്നും എന്‍കെ അറോറ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+