കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്; വോട്ടെണ്ണല്‍ 11ന്, ത്രികോണ മല്‍സരം

Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും. ഫല പ്രഖ്യാപനം ഫെബ്രുവരി 11ന്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉച്ചയ്ക്ക് ശേഷമാണ് രാജ്യതലസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് ഫെബ്രുവരി 22നാണ്.അതിന് മുമ്പ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും.

X

ദില്ലി നിയമസഭയില്‍ 70 സീറ്റുകളാണുള്ളത്. നിലവില്‍ 62 സീറ്റുമായി ആം ആദ്മി പാര്‍ട്ടിയാണ് ഭരണം നടത്തുന്നത്. ബിജെപിക്ക് നാല് സീറ്റുണ്ട്. നാല് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കോണ്‍ഗ്രസിന് ഒരംഗം പോലും നിലവിലെ സഭയില്‍ ഇല്ല. ബിജെപി, കോണ്‍ഗ്രസ്, എഎപി എന്നീ കക്ഷികളാണ് തിരഞ്ഞെടുപ്പില്‍ പ്രധാനമായും മാറ്റുരയ്ക്കുന്നത്.

70 മണ്ഡലങ്ങളിലേക്കു ഒറ്റഘട്ടമായിട്ടാണ് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് വേണ്ടി 90000 ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ പറഞ്ഞു. 13750 പോളിങ് സ്‌റ്റേഷനുകള്‍ ഒരുക്കുന്നുണ്ട്. 1.46 കോടി വോട്ടര്‍മാരാണ് ദില്ലിയിലുള്ളത്. 80 ലക്ഷം പുരുഷന്‍മാരും 66 ലക്ഷം സ്ത്രീകളും. ഇത്തവണ പൗരത്വ നിമയത്തെ ചൊല്ലി പ്രക്ഷുബ്ദമായിരിക്കെയാണ് ദില്ലിയില്‍ വോട്ടെടുപ്പ് എന്നത് എടുത്തുപറയേണ്ടതാണ്.

അമേരിക്കന്‍ സൈന്യത്തിന് തിരിച്ചടി; ഇറാഖ് പുറത്താക്കുന്നു, ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറിഅമേരിക്കന്‍ സൈന്യത്തിന് തിരിച്ചടി; ഇറാഖ് പുറത്താക്കുന്നു, ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറി

2015ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് ഫെബ്രുവരി ഏഴിനായിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് അന്ന് ഫലം പ്രഖ്യാപിച്ചത്. ആം ആദ്മി പാര്‍ട്ടി 67 സീറ്റ് നേടി ഭരണത്തിലെത്തി. ബിജെപിക്ക് മൂന്നു സീറ്റുകളും കിട്ടി. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചതുമില്ല.

English summary
Delhi Elections on 8 Feb in Single Phase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X