Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി പോലീസ് ഒടുവില്‍ വഴങ്ങി; വിദ്യാര്‍ഥിനികളുടെ പ്രതിഷേധം ഫലംകണ്ടു, സിസിടിവി പരിശോധിക്കുന്നു

ദില്ലി: കൂട്ടമായി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടും പോലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥിനികള്‍ നടത്തിയ സമരം ഫലംകണ്ടു. ഗാര്‍ഗി കോളജില്‍ വിദ്യാര്‍ഥിനികള്‍ക്കെതിരെ നടന്ന അതിക്രമം സംബന്ധിച്ച് ദില്ലി പോലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. ദേശീയ വനിതാ കമ്മീഷന്റെ ഇടപെടലാണ് പോലീസ് അന്വേഷണത്തിന് കാരണം.

Ph

പോലീസില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പ്രതികള്‍ക്കെതിരെ പോലീസ് നടപടിയെടുത്തില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് വിദ്യാര്‍ഥിനികള്‍ പ്രഖ്യാപിച്ചതോടെയാണ്് നടപടികള്‍ വേഗത്തിലായത്. പോലീസില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് വിവരം. എന്നാല്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ വിദ്യാര്‍ഥികളും അധ്യാപകരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അനിയോജ്യമായ നടപടി എടുക്കുമെന്ന് ദില്ലി സൗത്ത് ഡെപ്യൂട്ടി കമ്മീഷണര്‍ അതുല്‍ കുമാര്‍ താക്കൂര്‍ പറഞ്ഞു.

ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഗാര്‍ഗി കോളജിലെ ആഘോഷത്തിനിടെ വിദ്യാര്‍ഥിനികളെ കൂട്ടമായി ലൈംഗിക ചൂഷണം നടത്തിയത് പോലീസ് സാന്നിധ്യത്തിലാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജയ് ശ്രീറാം വിളിച്ച് അക്രമികള്‍ വിദ്യാര്‍ഥിനികളുടെ പിന്നാലെ ഓടുകയും കയറിപ്പിടിക്കുകയും ചെയ്യുമ്പോള്‍ ഗേറ്റിന് സമീപം പോലീസുകാരുണ്ടായിരുന്നുവെന്ന് വിദ്യാര്‍ഥിനികളുടെ ആരോപണം.

ഫെബ്രുവരി ആറിന്് കോളജിലെ ആഘോഷത്തിനിടെയാണ് സംഭവമുണ്ടായത്. വിദ്യാര്‍ഥിനികള്‍ നേരിട്ട പീഡനം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് പുറംലോകം അറിയുന്നത്. ഒരു സംഘം മദ്യപന്‍മാരാണ് കോളജിലേക്ക് അതിക്രമിച്ച് കടന്നതും വിദ്യാര്‍ഥിനികളെ കയറിപ്പിടിച്ചതും. പോലീസും കോളജ് അധികൃതര്‍ നിയോഗിച്ച ഉദ്യോഗസ്ഥരും സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്.

കോളജിന് അടുത്ത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്ക് എത്തിയവരാണ് ആറാം തിയ്യത് വൈകീട്ട് 4.30ന് കോളജിലേക്ക് അതിക്രമിച്ച് കടന്നത്. രാത്രി 9 മണി വരെ ഇവര്‍ വിദ്യാര്‍ഥിനികളെ അപമാനിച്ചു. സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുകയും വിദ്യാര്‍ഥിനികള്‍ക്ക് മുമ്പില്‍ വച്ച് സ്വയം ഭോഗം ചെയ്യുകയും ചെയ്തുവെന്നും ആരോപണമുണ്ട്.

അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് സംഭവത്തിന് കാരണമെന്ന് ഡെമോക്രാറ്റിക് സ്റ്റുഡന്റ് ഫെഡറേഷന്‍ (ഡിഎസ്എഫ്) ആരോപിച്ചു. ജയ് ശ്രീറാം വിളിച്ച് കാവി കൊടി പിടിച്ചാണ് അക്രമികള്‍ എത്തിയതെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞുവെന്നും ഡിഎസ്എഫ് പറയുന്നു. ജാമിയയിലും ജെഎന്‍യുവിലും നടന്നതിന് സമാനമായ അക്രമം തന്നെയാണ് ഗാര്‍ഗി കോളജിലും സംഭവിച്ചതെന്ന് അവര്‍ കുറ്റപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+