Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണര്‍ന്നപ്പോള്‍ എന്‍റെ വസ്ത്രങ്ങള്‍ നനഞ്ഞിരുന്നു! മദ്രസയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി

ഗാസിയാബാദിലെ മതപാഠശാലയില്‍ വെച്ച് പത്ത് വയസ്സുകാരി കഴിഞ്ഞ ആഴ്ചയാണ് പീഡനത്തിന് ഇരയായിത്. സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ പോയ പെണ്‍കുട്ടി തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു കുട്ടിയെ പിന്നീട് കണ്ടെത്തിയത്.

സംഭവത്തില്‍ മദ്രസാ അധ്യാപകനേയും 17 വയസുള്ള ഒരു ആണ്‍കുട്ടിയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ താന്‍ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി. നടന്ന സംഭവത്തെ കുറിച്ച് ദേശീയ മാധ്യമമായ എഎന്‍ഐയോടാണ് കുട്ടി വെളിപ്പെടുത്തിയത്.

ക്രൂര പീഡനം

ക്രൂര പീഡനം

ഈ മാസം 21 നാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോള്‍ കുട്ടിയെ ഒരു കൗമാരക്കാരനൊപ്പമാണ് അവസാനമായി കണ്ടതെന്ന് സമീപത്തുള്ള സിസിടിയിലെ ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ 17 വയസുകാരനായ കുട്ടിയാണ് പെണ്‍കുട്ടിയെ കൂട്ടികൊണ്ടു പോയതെന്ന് വ്യക്തമായി. തുടര്‍ന്ന് ആണ്‍കുട്ടി പഠിക്കുന്ന മദ്രസിയില്‍ എത്തിയ പോലീസാണ് ഇരുവരേയും കണ്ടെത്തിയത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ പതിനേഴുകാരനെ അറസ്റ്റ് ചെയ്ത് ജുവൈനല്‍ ഹോമിലേക്ക് അയച്ചു.

ഇസ്ലാമിക പുരോഹിതനും

ഇസ്ലാമിക പുരോഹിതനും

കേസില്‍ ആദ്യമേ തന്നെ മദ്രസയിലെ പുരോഹിതന് പങ്കുള്ളതായി സംശയമുയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ ഗുലാം ഷാഹിദ് എന്ന മദ്രസാ അധ്യാപകനേയും പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോസ്കോ നിയമപ്രകാരമാണ് കേസെടുത്തത്.

മയക്കി കിടത്തി

മയക്കി കിടത്തി

17 കാരന്‍ തന്നെ ബലമായി കൂട്ടികൊണ്ട് പോകുകയായിരുന്നു. എതിര്‍ത്തപ്പോള്‍ അക്രമി തന്‍റെ കുടുംബത്തെ ഇല്ലാതാക്കും എന്ന് തന്നെ ഭീഷണിപ്പെടുത്തി മദ്രസയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അവിടെ എത്തിയ ഉടനെ തന്‍റെ ഫോണ്‍ പിടിച്ച് വലിച്ചു. മദ്രസാ അധ്യാപകനും തന്നെ ഭീഷണിപ്പെടുത്തിയെന്ന് കുട്ടി പറഞ്ഞു.

ഉണര്‍ന്നപ്പോള്‍

ഉണര്‍ന്നപ്പോള്‍

അവിടെ എത്തിയ ഉടനെ തനിക്ക് ഒരു വെള്ളം കുടിക്കാന്‍ തന്നു. പിറ്റേ ദിവസമാണ് താന്‍ ഉണര്‍ന്നത്. ഉണര്‍ന്ന് എഴുന്നേറ്റപ്പോള്‍ എന്‍റെ വസ്ത്രങ്ങള്‍ നനഞ്ഞിരിക്കുകയായിരുന്നു കുട്ടി വെളിപ്പെടുത്തി. എന്നാല്‍ കുട്ടിയുടെ വെളിപ്പെടുത്തലിനെതിരെ മദ്രസാ അധ്യാപകന്‍റെ ഭാര്യ രംഗത്തെത്തി. തന്‍റെ ഭര്‍ത്താവിനെ മനപ്പൂര്‍വ്വം കുടുക്കുകയാണ് കുട്ടിയുടെ ഉദ്ദേശമെന്ന് അവര്‍ പറഞ്ഞു. അഞ്ച് വര്‍ഷമായി അദ്ദേഹം മതപാഠശാലയിലെ അധ്യാപകനാണ് ഇതിനിടയില്‍ നിരവധി പെണ്‍കുട്ടികള്‍ അവിടെ നിന്ന് പഠിച്ചിറങ്ങി പോയിട്ടുണ്ട്. ഇതുവരെ അദ്ദേഹത്തെ കുറിച്ച് ആരും ഒരു മോശം അഭിപ്രായം പോലും പറഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു.

പതിനേഴുകാരന്‍ തന്നെ

പതിനേഴുകാരന്‍ തന്നെ

പതിനേഴുകാരനെ പെണ്‍കുട്ടിക്ക് പരിചയമുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം അവനൊപ്പം കുട്ടി മദ്രസയിലേക്ക് പോയത്. അല്ലാതെ തന്‍റെ ഭര്‍ത്താവിന് സംഭവത്തില്‍ ഒരു പങ്കുമില്ലെന്നും അവര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+