ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ; പ്രഖ്യാപനവുമായി ദില്ലി സര്‍ക്കാര്‍
ദില്ലി: റിപ്പബ്ലിക്ക് ദിനത്തില്‍ ദില്ലിയിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍. സംഭവത്തിന് പിന്നാലെ പഞ്ചാബ് നടനും ഗായകനുമായ ദീപ് സിദ്ദുവാണ് ആക്രമ സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന ആരോപണം ശക്തമായിരുന്നു. റിപ്പബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ ആക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് ആരോപണം.

ഈ സംഭവങ്ങളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ആക്രമ സമരത്തെ തള്ളിക്കളയുന്നുവെന്നും കര്‍ഷക നേതാക്കള്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കര്‍ഷക നേതാക്കളുടെ ദീപ് സിദ്ദു രംഗത്തെത്തിയിരുന്നു. ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് സിഖ് പതാകയാണെന്നും പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശമാണ് അതിലൂടെ പ്രകടിപ്പിച്ചതെന്നും സിദ്ദു ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ദീപ് സിദ്ദുവിനെതിരെ ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സിദ്ധുവിന് പുറമേ ഗുണ്ട തലവനില്‍ നിന്നും സാമൂഹികപ്രവര്‍ത്തകനായി മാറിയ ലഖാ സിദാനക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ദില്ലിയിലെ വടക്കന്‍ ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിലെ പ്രധാന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പൊതുമുതല്‍ നശിപ്പിക്കുക, ചരിത്രപ്രധാനമായ സ്ഥലത്ത് കടന്നു കയറുക, കലാപം അടിച്ചമര്‍ത്താന്‍ ശ്രമിച്ച് പൊലീസിനെ തടയുക, ജോലിക്കിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തടസപ്പെടുത്തുക, മോഷണം എന്നിങ്ങനെ നിരവധി വകുപ്പുകളാണ് ദീപ് സിദ്ദുവിനെതിരെ ചുമത്തിയിരിക്കുന്നത്. കര്‍ഷക സമരത്തിനെ ചെങ്കോട്ടയിലേക്ക് തിരിച്ചുവിട്ടത് സിദ്ദുവാണെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു.


Click it and Unblock the Notifications