ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം; നവംബര്‍ 10 വരെ പ്രൈമറി സ്‌കൂളുകള്‍ അടച്ചിടും
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ നവംബര്‍ പത്ത് വരെ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചിടും. ഡല്‍ഹി സര്‍ക്കാരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാ പ്രൈമറി സ്‌കൂളുകളുമാണ് അടച്ചിടുക. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി അതീഷി ട്വീറ്റ് ചെയ്തിട്ടുണ്ട്. ആറ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളുടെ ഓപ്ഷന്‍ തിരഞ്ഞെടുക്കാമെന്നും അതീഷി ട്വീറ്റ് ചെയ്തു.
നേരത്തെ ഡല്‍ഹി സര്‍ക്കാര്‍ സ്വകാര്യ-സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ എല്ലാം നവംബര്‍ രണ്ട് വരെ അടച്ചിടുമെന്ന് അറിയിച്ചിരുന്നു. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ സ്‌കളുകള്‍ അടച്ചിടുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ അനുസരിച്ച് ഡല്‍ഹിയിലെ വായുനിലവാര സൂചിക ഒക്ടോബര്‍ 27നും നവംബര്‍ മൂന്നിനും ഇടയില്‍ 200 പോയിന്റില്‍ അധികമാണ് വര്‍ധിച്ചത്.

ഞായറാഴ്ച്ച രാവിലെ മലിനീകരണ തോത് 460ല്‍ എത്തിയിരുന്നു. അതേസമയം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാല്‍ റായ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.
അന്തരീക്ഷ മലിനീകരണം ക്രമാതീതമായി ഉയരുന്നത് തടയാന്‍ നിരത്തുകളില്‍ ഇലക്ട്രിക്, സിഎന്‍ജി, വാഹനങ്ങള്‍ക്ക് പുറമേ ബിഎസ്4 വരെയുള്ള വാഹനങ്ങള്‍ മാത്രമേ അനുവദിക്കാവൂ എന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്കയച്ച് കത്തില്‍ റായ് ചൂണ്ടിക്കാണിച്ചു. അയല്‍സംസ്ഥാനങ്ങളായ യുപി, പഞ്ചാബ്, ഹരിയാന, സര്‍ക്കാരുകളുമായി മലിനീകരണം കുറയ്ക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications