Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്നെക്കാളും കൂടുതൽ മാതാപിതാക്കളെ സ്നേഹിച്ചു; യുവതിയോട് ഭർത്താവ് ചെയ്തത്...

കൊലപാതക വിവരം മറച്ചുവെച്ച് ഇയാൾ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു.

ഡെറാഡൂൺ: തന്നേക്കാൾ കൂടുതൽ മാതാപിതാക്കളെ സ്നേഹിക്കുന്നുവെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ചുറ്റികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കൊക്കയിലേയ്ക്ക് തള്ളിയിടുകയായിരുന്നു. ലളിത് ജെയ്ൻ എന്നയാളാണ് ഭാര്യ സിൽക്കിയെ കൊലപ്പെടുത്തിയത്. മുസൂറിലെ കൊക്കയിലാണ് സിൽക്കിയുടെ മൃതദേഹം ഉപേക്ഷിച്ചത്.

murder

കൊലപാതക വിവരം മറച്ചുവെച്ച് ഇയാൾ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതി ജെയ്ൻ തന്നെ തിരിച്ചടിയായുവുകയാണ് ചെയ്തത്. നിസാര പ്രശ്നത്തെ തുടർന്നാണ് ജെയ്ൻ ഭാര്യയെ കൊലപ്പെടുത്തിയത്.

 കുടുംബ വഴക്ക്

കുടുംബ വഴക്ക്

തന്നെക്കാലും കൂടുതൽ മാതാപിതാക്കളെ സ്നേഹിച്ചുവെന്ന കാരണത്താലാണ് സിൽക്കിയെ ജെയ്ൻ കൊലപ്പെടുത്തിയത്. ഇക്കാര്യത്തെ തുടർന്ന് ഇരുവരും തമ്മിൽ നിരന്തരം വാക് വാദങ്ങൾ ഉണ്ടാകുമായിരുന്നു. സംഭവദിവസം ഇതിനെ ചൊല്ലി വഴക്കുണ്ടായിരുന്നു. തുടർന്ന് ലളിത് സിൽക്കിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഇതോടെ യുവതിയുടെ ബോധം പോയിരുന്നു. സഹോദരൻരെ ബന്ധുവിന്റെ സഹയത്തോടെ ലളിത് സിൽക്കിയുടെ തലയിൽ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു.

കൊക്കയിൽ ഉപേക്ഷിച്ചു

കൊക്കയിൽ ഉപേക്ഷിച്ചു

സിൽക്കിയുടെ മരണം ഉറപ്പു വരുത്തിയ ശേഷം ലളിതും സഹോദരന്മാരും ചേർന്ന് മൃതദേഹം ചാക്കിലാക്കി കാറിനുള്ളിൽ കയറ്റി മുസൂറിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. തുടർന്ന് മുസൂറിലെ ഹിൽ സ്റ്റേഷനിൽ എത്തിച്ച് മൃതദേഹം കൊക്കയിൽ തളളുകയായിരുന്നു. ശേഷം ഇവർ ദില്ലിയിലേയ്ക്ക് മടങ്ങിയെത്തി സാധരാണ ഗതിയിൽ ജീവിതം നയിച്ചിരുന്നു. സിൽക്കിയുടെ മരണത്തെ കുറിച്ചു ഒരു സൂചന പോലും നൽകാതെയായിരുന്നു ഇയാളുടെ തുടർന്നുള്ള ജീവിതം.

 പോലീസിൽ പരാതി നൽകിയത് പാളി

പോലീസിൽ പരാതി നൽകിയത് പാളി

സിൽക്കിയെ കൊലപ്പെടുത്തി എട്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്. ഭാര്യയെ കാണാനില്ലയെന്ന് കാണിച്ച് ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ ലളിതിന്റെ കള്ളി പുറത്താകുകയായിരുന്നു . ആദ്യമെക്കെ പോലീസിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചു നിന്നെങ്കിലും പിന്നീട് കപടമുഖം വെളിച്ചത്താകുകയായിരുന്നു.

 തന്ത്രപരമായി നീങ്ങി

തന്ത്രപരമായി നീങ്ങി

കൊലപതാകത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയ ഇയാൾ വീട്ടുകാരുടെ മുന്നിൽ വളരെ മാന്യനും നല്ലവനുമായാണ് ജീവിച്ചത്. ഒരാഴ്ചക്കിടെ സിൽക്കിയുടെ വീട്ടുകാർ വിളിക്കുമ്പോൾ ഇയാൾ ഫോണിൽ യുവതിയുടെ ശബ്ദത്തിൽ സംസാരിച്ചു വീട്ടുകാരെ വിശ്വാസപ്പെടുത്തിയിരുന്നു. പോലീസ് ചോദ്യം ചെയ്യലിൽ സത്യം പുറത്തായതോടെ മൃതദേഹത്തിനായി വെള്ളിയാഴ്ച തിരച്ചിൽ ആരംഭിച്ചിരുന്നു. സംഭവത്തിൽ ഭർത്താവ് ലളിതിനു പുറമേ, ഇയാളുടെ സഹോദരൻ, സഹോദരന്റെ ഭാര്യ സഹോദരൻ എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+