ഭാര്യയെ കൊലപ്പെടുത്തി ഒന്നും സംഭവിക്കാത്തതുപോലെ ഫ്‌ളാറ്റ് പൂട്ടി; സ്‌റ്റേഷനിലെത്തി കീഴടങ്ങി
ദില്ലി: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഒന്നും സംഭവിക്കാത്തതുപോലെ മുറിപൂട്ടി പുറത്തിറങ്ങി യുവാവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ദില്ലിയിലെ ബിന്ദാപൂരില്‍ ആണ് ഞെട്ടിക്കുന്ന സംഭവം. കഴിഞ്ഞദിവസം വൈകിട്ട് ഭാര്യയുമായുണ്ടായ വഴക്കിനൊടുവില്‍ കൊലപാതകം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ജനറേറ്റര്‍ മെക്കാനിക്കായ ഉമേഷ്(40) ആണ് ഭാര്യ മീനാക്ഷിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ അരമണിക്കൂര്‍നേരം ഫ് ളാറ്റില്‍ തന്നെയിരുന്നു. പിന്നീട് ഫ് ളാറ്റ് പൂട്ടി പുറത്തിറങ്ങി സ്റ്റേഷനിലെത്തി കീഴടങ്ങി. താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ പറഞ്ഞെങ്കിലും പോലീസ് വിശ്വസിച്ചില്ല. രക്തക്കറ കണ്ടതോടെ സംശയ നിവാരണത്തിനായി ഇയാള്‍ക്കൊപ്പം ഫ് ളാറ്റിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

കുടുംബ വഴക്കുതന്നെയാണ് കൊലപാതകത്തിന് കാരണമായത്. 10 വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹം കഴിച്ച ഉമേഷിന്റെ രണ്ടാം വിവാഹമാണിതെന്ന് പോലീസ് പറഞ്ഞു. ആദ്യ വിവാഹത്തില്‍ 14 വയസുള്ള മകളുണ്ട്. മുകളിലും താഴെയുമുള്ള രണ്ടു ഫ് ളാറ്റുകളും ഇയാളുടെ സ്വന്തമാണ്.
താഴത്തെ ഫ് ളാറ്റിലാണ് മകള്‍ കഴിയുന്നത്. മുകളില്‍ പിതാവ് രണ്ടാനമ്മയെ കൊലപ്പെടുത്തിയത് പെണ്‍കുട്ടി അറിഞ്ഞില്ല. പിന്നീട് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് മകള്‍ കൊലപാതകം അറിയുന്നത്. ഉമേഷ് കൊലപാതകം സമ്മതിക്കുകയും സ്ഥലത്തുനിന്നും കത്തി കണ്ടെടുക്കയും ചെയ്തതോടെ പോലീസ് നടപടി എളുപ്പമായി. അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications