കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെന്‍സ് കാറിടിച്ച് 33 കാരന്‍ മരിച്ച സംഭവം;പ്രായപൂര്‍ത്തിയാവാത്ത പ്രതിക്കെതിരെ കേസെടുക്കും

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ ബെന്‍സ് കാറിടിച്ച് 33 കാരന്‍ മരിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതിക്കെതിരെ കേസെടുക്കാമെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്. വാഹനം ഓടിച്ചിരുന്ന യുവാവിനെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ് ബോര്‍ഡിനെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ അനുമതി നല്‍കിയത്. പ്രതിയ്ക്ക് കുറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിയാനുളള ശേഷി ഉണ്ടായിരുന്നെന്ന് ബോര്‍ഡ് ചൂണ്ടിക്കാട്ടി.

ഏപ്രില്‍ നാലിനാണ് മെഴ്‌സിഡസ് ബെന്‍സ് കാറിടിച്ച് സെയില്‍സ് എക്‌സിക്യുട്ടീവ് സിദ്ധാര്‍ത്ഥ ശര്‍മ്മ മരിച്ചത്. പ്രതിയ്ക്ക് പ്രായപൂര്‍ത്തിയാവാന്‍ നാലു ദിവസം ബാക്കിയുളളപ്പോളാണ് അപകടം. സംഭവത്തില്‍ പ്രതിയുടെ പിതാവിനും കാര്‍ ഡ്രൈവര്‍ക്കുമെതിരെ നേരത്തേ കേസെടുത്തിരുന്നു. യുവാവിനെ കാര്‍ ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

English summary
deli,luxury car accident case, the Juvenile Justice Board on Saturday agreed to Delhi police's request to try the minor accused in the Delhi Mercedes hit-and-run case as an adult in trial court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X