കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മി പാര്‍ട്ടിയുടെ ദില്ലിയില്‍ എംഎല്‍മാര്‍ക്ക് രണ്ടരലക്ഷം മാസശമ്പളം!

  • By Neethu
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി അഥവാ ജനങ്ങള്‍ക്കു വേണ്ടിയുള്ള പാര്‍ട്ടി എന്ന പേരിനൊരു തിരുത്ത് അത്യാവശ്യമാണ്, ഹം ആദ്മി പാര്‍ട്ടി അഥവാ ഞങ്ങള്‍ക്കു കട്ടുമുടിക്കാന്‍ ഞങ്ങള്‍ ഉണ്ടാക്കിയ പാര്‍ട്ടി എന്നാക്കും ഇപ്പോള്‍ ചേരുന്നത്. അധികാരത്തിന്റെ ലഹരി തലക്കു പിടിച്ചപ്പോള്‍ കൊടുത്ത വാഗ്ദാനങ്ങളും പറഞ്ഞ വാക്കുകളും കാറ്റില്‍ പറത്താന്‍ ആം ആദ്മിയും മറന്നില്ല.

സേവനം തുടങ്ങേണ്ടത് എംഎല്‍എ തലത്തില്‍ നിന്നാക്കണം എന്ന് തോന്നിയതു കൊണ്ടാകാം ശമ്പളം എത്ര വേണം എന്നു തീരുമാനിക്കുന്നതിനുളള സ്വാതന്ത്യം അവര്‍ക്കു തന്നെ നല്‍കിയത്. എപ്പോഴും സാധാരണക്കാരന്റെ ദുഖങ്ങള്‍ മനസ്സിലാക്കുന്നവന്നാണല്ലോ നമ്മുടെ ദില്ലി മുഖ്യമന്ത്രി കെജ്രിവാള്‍.

arvindkejriwal

രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം എംഎല്‍എമ്മാര്‍ക്കു നല്‍ക്കുന്ന പാര്‍ട്ടിയാകുകയാണ് എഎപി. ശമ്പളം കേട്ട് ജനങ്ങള്‍ ഞെട്ടരുത്. നിലവില്‍ എംഎല്‍എമ്മാര്‍ക്കു നല്‍കുന്ന ശമ്പളം 12000 രൂപ,അലവന്‍സടക്കം 88,000 പുതുക്കിയ ശമ്പളം 50,000 എല്ലാ അലവന്‍സുകളും അടക്കം 2.35 ലക്ഷം രൂപ പ്രതിമാസം. പുതിയ ശമ്പള പരിഷ്‌കരണം കൊണ്ട് ദില്ലിയുടെ ചരിത്രം തന്നെ മാറ്റി കുറിക്കുയാണ് എഎപി.

പറഞ്ഞ വാക്കുകളില്‍ അല്പസ്വല്പം മാറ്റങ്ങള്‍ വരുത്തിയാല്‍ ചിലപ്പോള്‍ ആരും ശ്രദ്ധിക്കില്ല, പറഞ്ഞതിനു നേരെ വിപരീതമാണെങ്കിലോ? ശമ്പളം വേണ്ട,ആഡംബര സര്‍ക്കാര്‍ മന്ദിരങ്ങള്‍ വേണ്ട, വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് വേണ്ട, സുരക്ഷ സംവിധാനങ്ങള്‍ വേണ്ട പകരം ഒന്നു മാത്രം മതി... ആ ലോക്പാല്‍ ബില്‍ പാസ്സ് ആക്കാതിരുന്നാല്‍ മതി. ഇനി അതു കൂടെ വന്നാല്‍ ആദ്യത്തെ പേര് കെജ്രിവാളിന്റെ ആണെങ്കിലോ!

English summary
Delhi MLAs' salary will become the highest paid in the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X