ദില്ലിയിലെ ആശുപത്രിയിൽ നൈജീരിയൻ സംഘങ്ങൾ ഏറ്റുമുട്ടി, ഒടുവിൽ സംഭവിച്ചത്, വീഡിയോ പുറത്ത്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ദില്ലി സാകേതിലെ ആശുപത്രിയില്‍ നൈജീരിയന്‍ പൗരന്മാരുടെ സംഘങ്ങൾ തമ്മിൽ ഏറ്റു‍മുട്ടി. വാളും കത്തിയും ഉപയോഗിച്ചുള്ള ആക്രമമമാണ് ഇരു കൂട്ടരും നടത്തിയത്. ഇതു കണ്ടു ഭയന്ന ആശുപത്രി ജീവനക്കാര്‍ ബാത്ത് റൂമിൽ കയറി ഒളിക്കുകയായിരുന്നു.

murder

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരുക്കേറ്റ നിലയില്‍ മൂന്നു നൈജീരിയക്കാരെ ആശുപത്രിയിലെത്തിച്ചിരുന്നു. ഗുരുതരമായ പരിക്കുകളോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്കൊപ്പം പത്തു പന്ത്രണ്ട് പോർ ആശുപത്രിയ്ക്ക് പുറത്ത് കാത്തു നിൽപ്പുണ്ടായിരുന്നു.കുറച്ചു സമയത്തിനു ശേഷം മറ്റൊരു നൈജീരിയന്‍ പൗരന്‍ ഓട്ടോറിക്ഷയില്‍ ആശുപത്രിക്കു മുന്നില്‍ വന്നിറങ്ങി. ഇയാള്‍ ഓട്ടോയില്‍നിന്ന് ഇറങ്ങി ആശുപത്രിയിലേക്ക് കയറിയതോടെ പുറത്തു നിന്നവര്‍ ഇയാളുടെ പിന്നാലെയെത്തുകയും ആക്രമിക്കുകയുമായിരുന്നു.

ഇയാൾക്ക് പിന്നാലെ ആശുപത്രിയിൽ കടന്ന നൈജീരിയക്കാർ തമ്മിൽ വാളും കത്തിയും മറ്റു ആയുധങ്ങളും ഉപയോഗിച്ച് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.ഏകദേശം ഒരു മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടുനിന്നിരുന്നു. തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരോയും ഇവർ മർദിച്ചിരുന്നു. തുടർന്ന് ആക്രമണത്തിൽ രക്ഷനേടാനായി ജീവനക്കാർ ആശുപത്രി കവാടം പൂട്ടുകയായിരുന്നു. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എന്നാൽ പോലീസ് എത്തുന്നതിനു മുന്‍പു തന്നെ അക്രമികള്‍ ആശുപത്രിയില്‍നിന്ന് രക്ഷപ്പെടുകയും ചെയ്തു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
A clash between two Nigerians gangs in a nursing home in Saket turned violent following which the hospital staff had to hide in the washroms to save themselves. The incident took place in Saket's Neelu Angel Nursing Home on Saturday morning.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്